News - 2025

"സ്വിറ്റ്സർലൻഡില്‍ എഐ കുമ്പസാരക്കൂട്" എന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

പ്രവാചകശബ്ദം 23-11-2024 - Saturday

ബേൺ (സ്വിറ്റ്സർലൻഡ്) : സ്വിറ്റ്സർലൻഡിലെ ലുസേണിൽ സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക ദേവാലയത്തില്‍ വൈദികര്‍ക്ക് പകരം എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത മാധ്യമങ്ങളിലും വ്യാജ പ്രചരണം നടക്കുന്നു. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത യഥാര്‍ത്ഥത്തില്‍ സത്യം വളച്ചൊടിക്കുന്നതാണ്. പള്ളിയിൽ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേൾക്കാനോ ഒരു വൈദികനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ലുസേൺ സെൻ്റ് പീറ്റേഴ്‌സ് കത്തോലിക്ക ദേവാലയ നേതൃത്വം വ്യക്തമാക്കി.

എഐയെക്കുറിച്ച് ഇടവക വിശ്വാസികൾക്കു അറിവ് പകരാനും വിശുദ്ധ ബൈബിൾ സംബന്ധമായും വിശ്വാസപരമായും ഉണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാനുമാണ് ഇതു സ്ഥാപിച്ചതെന്നും ദേവാലയ നേതൃത്വം വെളിപ്പെടുത്തി. വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനൽ ബോർഡിലെ ബട്ടണിൽ വിരലമർത്തിയാൽ യേശുവിന്റെ ചിത്രം തെളിയുകയും പിന്നീട് ലൈവ് ഇന്‍ററാക്ഷന്‍ രീതിയില്‍ മറുപടി പറയുകയുമാണ് ചെയ്യുന്നത്. ലുസേൺ യുണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ആർട്‌സിലെ ഇമ്മേഴ്സ‌സീവ് റിയാലിറ്റീസ് റിസർച്ച് ലാബിൻ്റെ സഹകരണത്തോടെയാണ് ഇടവക ഇതു സ്ഥാപിച്ചത്. എന്നാല്‍ ഇതിന് പിന്നാലേ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുകയായിരിന്നു.

“കുമ്പസാരിക്കാൻ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടിൽ കർത്താവിൻ്റെ ആർട്ടിഫിഷൽ ഇൻ്റലിജൻസ് രൂപം പാപങ്ങൾ കേട്ടു പരിഹാരം പറയും" എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ചില വാര്‍ത്ത മാധ്യമങ്ങളും ഏറ്റെടുത്തതോടെ സെന്റ് പീറ്റേഴ്‌സ് ദേവാലയം വലിയ ശ്രദ്ധ നേടി. ഇതിന് പിന്നാലെ വിഷയത്തിന്റെ സത്യാവസ്ഥ അറിയിച്ച് ദേവാലയം രംഗത്ത് വരുകയായിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »