Faith And Reason - 2025

പുരാതന ജ്ഞാനസ്നാന പീഠത്തിൽ നിന്നും അസാധാരണ മിഷ്ണറി മാസമാരംഭിക്കുവാന്‍ സ്വിറ്റ്സർലന്‍റ്

സ്വന്തം ലേഖകന്‍ 20-09-2019 - Friday

സൂറിച്ച്: ഏറ്റവും പുരാതന ജ്ഞാനസ്നാന പീഠം സ്ഥിതിചെയ്യുന്ന ചാപ്പലിൽ നിന്നും അസാധാരണ മിഷ്ണറി മാസത്തിന് ആരംഭംകുറിക്കാന്‍ സ്വിറ്റ്സർലന്‍റ്. രാജ്യത്തെ മെത്രാന്മാരും, സഭയുടെ മറ്റ് പ്രതിനിധികളും റിവാ സാൻ വിറ്റാലയിലെ ചാപ്പലിൽ അസാധാരണ മിഷ്ണറി മാസത്തിന് ഔദ്യോഗിക ആരംഭം കുറിക്കാനായിയെത്തും. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ചാപ്പലാണ് റിവാ സാൻ വിറ്റാലയിലുള്ളത്. അസാധാരണ മിഷ്ണറി മാസത്തിന് ഒരുക്കമായി ജീവിതത്തില്‍ ക്രിസ്തുവിന് ധീര സാക്ഷികളായിരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് സ്വിറ്റ്സർലൻഡിലെ മെത്രാൻ സമിതി വിശ്വാസികള്‍ക്ക് ഇടയലേഖനം എഴുതിയിട്ടുണ്ട്.

സാർവത്രിക ദൗത്യത്തിനായുള്ള, അസാധാരണ മിഷ്ണറി മാസം പ്രാർത്ഥനയുടെയും, ധ്യാനത്തിന്റെയും മാസമാക്കാൻ തങ്ങൾ എല്ലാവിധ പ്രോത്സാഹനവും നൽകുന്നുവെന്ന് മെത്രാൻ സമിതിയുടെ കത്തിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവരുമായുള്ള ഐക്യദാർഢ്യം മിഷന്റെ ഭാഗമാണെന്നും കത്തില്‍ പ്രഖ്യാപിക്കുന്നു. സാർവത്രിക സുവിശേഷ ദൗത്യത്തിന് ഞായറാഴ്ച ദിവസങ്ങളിൽ സാമ്പത്തിക സഹായം നൽകണമെന്നും മെത്രാന്മാർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസത്തിന്റെ ആരംഭത്തില്‍ തന്നെ അസാധാരണ മിഷ്ണറി മാസത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിന്നു.


Related Articles »