News
ഐവിഎഫ് വ്യാപിപ്പിക്കുവാനുള്ള ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
പ്രവാചകശബ്ദം 22-02-2025 - Saturday
വാഷിംഗ്ടൺ ഡിസി: എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇന്‍ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) വ്യാപിപ്പിക്കുവാനുള്ള പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മെത്രാന്‍ സമിതി. വൈദികര്‍ എന്ന നിലയിൽ, വന്ധ്യത അനുഭവിക്കുന്ന നിരവധി ദമ്പതികളുടെ കഷ്ടപ്പാടുകൾ തങ്ങള്‍ കാണുന്നുണ്ടെന്നും കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള അവരുടെ ആഴമായ ആഗ്രഹം അറിയാമെന്നും എന്നാല്‍ എണ്ണമറ്റ മനുഷ്യജീവനുകൾ അവസാനിപ്പിക്കുകയും ജീവനെ സ്വത്തുക്കൾ പോലെ പരിഗണിക്കുകയും ചെയ്യുന്ന ഐവിഎഫ് വ്യാപിപ്പിക്കാനുള്ള ശ്രമം അപലപനീയമാണെന്നും യുഎസ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രോലൈഫ് പ്രവർത്തനങ്ങൾക്കുള്ള കമ്മിറ്റി ചെയർമാൻ ബിഷപ്പ് ഡാനിയൽ തോമസ് പറഞ്ഞു.
കുറഞ്ഞ ചെലവിൽ സ്വദേശികള്‍ക്ക് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ലഭ്യമാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ഒപ്പുവെച്ചിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്ത് വന്നിരിക്കുന്നത്. ഓരോ മനുഷ്യനും എങ്ങനെ ഗർഭം ധരിച്ചാലും അന്തസ്സും മൂല്യവുമുള്ള വിലയേറിയ സമ്മാനമാണ്. ഐവിഎഫിൻ്റെ ഫലമായി ജനിച്ച ആളുകൾക്ക് മറ്റാരെക്കാളും മാന്യത കുറവല്ല. അതേസമയം ഐവിഎഫില്‍ ജനിക്കാൻ അവസരം ലഭിക്കാത്ത, ജീവന്‍ നിഷേധിക്കപ്പെടുന്ന സഹോദരങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടത് നമ്മുടെ ധാർമിക ഉത്തരവാദിത്തമാണ്.
➤ MUST WATCH: കത്തോലിക്ക സഭ എന്തുക്കൊണ്ടാണ് ഐവിഎഫ് ചികിത്സയെ എതിര്‍ക്കുന്നത്? വ്യക്തമായ ഉത്തരം താഴെയുള്ള വീഡിയോയില്‍ കാണാം. (വാര്‍ത്ത താഴെ തുടരുന്നു..) ➤
പുതിയ ജീവനു വേണ്ടി ശ്രമിക്കുന്ന ദമ്പതികൾക്കായി, വന്ധ്യതയുടെ മൂലകാരണങ്ങളെ ധാർമ്മികമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പ്രത്യുൽപാദന മരുന്നിനുള്ള പിന്തുണ നല്‍കുന്നതിന് ആഗ്രഹിക്കുന്നു. എന്നിരുന്നാലും, മനുഷ്യജീവന്റെ നാശം വ്യാപിപ്പിക്കുന്ന, ഐവിഎഫ് പോലെയുള്ള പ്രവര്‍ത്തികള്‍ക്ക് വരുന്ന ചെലവിന് സബ്‌സിഡി നൽകുന്ന ഏതൊരു നയത്തെയും തങ്ങൾ ശക്തമായി എതിർക്കുമെന്നും ബിഷപ്പ് ഡാനിയൽ തോമസ് വ്യക്തമാക്കി. വന്ധ്യതയുടെ യഥാർത്ഥ കാരണം പരിഹരിക്കാനായി ധാർമിക ചികിത്സകൾക്കാണ് ഊന്നൽ നൽകേണ്ടതെന്നും അനേകം ജീവനെടുക്കുന്ന ഇന്‍ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) പോലുള്ള കൃത്രിമ ഗർഭധാരണ മാർഗ്ഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലായെന്നും യുഎസ് മെത്രാന്‍ സമിതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും പ്രസ്താവിച്ചിരിന്നു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
