News - 2024

ഒഡീഷയിൽ മദർ തെരേസയ്ക്കു സ്മാരകമായി റോഡ്; സമര്‍പ്പണ ചടങ്ങ് മുഖ്യമന്ത്രി നവീന്‍ പട്നായിക് നിര്‍വഹിച്ചു

സ്വന്തം ലേഖകന്‍ 07-09-2016 - Wednesday

ഭുവനേശ്വര്‍: ഒഡീഷയിലെ സത്യനഗറും കുട്ടക്പുരി ദേശീയപാതയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഇനി മുതൽ ‘വിശുദ്ധ മദർ തെരേസ റോഡ്’ എന്ന പേരിലാകും അറിയപ്പെടുക. മദര്‍തെരേസയെ വിശുദ്ധയായി സഭ പ്രഖ്യാപിച്ച അതേ ദിവസം തന്നെ വിശുദ്ധയുടെ പേര് റോഡിന് നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗികമായി നടത്തപ്പെട്ട ചടങ്ങില്‍ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് റോഡിന്റെ പേര് 'സെന്റ് മദര്‍തെരേസാ റോഡ്' എന്ന് പുനര്‍നാമകരണം ചെയ്തു.

"അല്‍ബേനിയായില്‍ ജനിച്ച് 1929-ല്‍ ഭാരതത്തിലേക്ക് വന്ന കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയ്ക്ക് നല്‍കുവാന്‍ കഴിയുന്ന എളിയ ആദരമായി ഞാന്‍ ഈ ചടങ്ങിനെ കാണുന്നു. പാവപ്പെട്ടവരെ സേവിക്കുവാന്‍ തന്റെ സ്വന്തം രാജ്യം ഉപേക്ഷിച്ചു വന്ന വിശുദ്ധ ഏവര്‍ക്കും പ്രചോദനവും മാര്‍ഗദീപവുമാണ്. ഓരോ മനുഷ്യരുടെയും മഹിമയ്ക്കു വേണ്ടി നമ്മള്‍ നിലകൊള്ളണമെന്ന സന്ദേശം കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ നമ്മിലേക്കും പകര്‍ന്നു നല്‍കുന്നുണ്ട്". നവീന്‍ പട്നായിക് പറഞ്ഞു.

കുട്ടക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പായ ജോണ്‍ ബര്‍വയാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്. 'നൂറ്റാണ്ടിന്റെ വനിത' എന്നാണ് അദ്ദേഹം കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ വിശേഷിപ്പിച്ചത്. 1974-ല്‍ ആണ് കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ ആദ്യമായി ഭുവനേശ്വര്‍ സന്ദര്‍ശിക്കുന്നത്. പിന്നീട് പലവട്ടം ഇവിടെ എത്തിയ മദര്‍ തെരേസ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനം ഇവിടേയ്ക്കും വ്യാപിപ്പിക്കുകയായിരിന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക