India - 2024

വല്ലാര്‍പാടം ബസിലിക്കയില്‍ തിരുനാളിന്‌ കൊടിയേറി

സ്വന്തം ലേഖകന്‍ 17-09-2016 - Saturday

വരാപ്പുഴ: ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിനു കൊടിയേറി. കോഴിക്കോട്‌ രൂപത ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ കൊടിയേറ്റല്‍ നിര്‍വ്വഹിച്ചത്. തുടര്‍ന്ന്‌ നടന്ന ദിവ്യബലിയില്‍ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ കാര്‍മികത്വം വഹിച്ചു. ഇന്ന്‍ വൈകിട്ട്‌ 5.30നു നടക്കുന്ന ദിവ്യബലിയില്‍ കണ്ണൂര്‍ രൂപത ബിഷപ്‌ അലക്‌സ്‌ വടക്കുംതല കാര്‍മികത്വം വഹിക്കും. ഫാ. ഫ്രാന്‍സിസ്‌ താണിയത്ത്‌ വചന സന്ദേശം നല്‍കും.

21ന്‌ വൈകിട്ട്‌ 5.30ന്‌ എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്‌ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. 22ന്‌ വൈകിട്ട്‌ 5.30ന്‌ സിറോ മലങ്കര റീത്തില്‍ ദിവ്യബലി മലങ്കര അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഇറേനിയൂസ്‌ കാര്‍മികത്വം വഹിക്കും. 23ന്‌ വൈകിട്ട്‌ 5.30ന്‌ കോട്ടപ്പുറം രൂപത ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി.

തിരുനാള്‍ ദിനമായ 24ന്‌ രാവിലെ 6ന്‌ തമിഴില്‍ ദിവ്യബലിക്കു ഫാ. ഫ്രാന്‍സിസ്‌ റെജിസ്‌ കാര്‍മികത്വം വഹിക്കും. 7ന്‌ മോണ്‍ ജോസഫ്‌ തണ്ണിക്കോട്ടിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. തുടര്‍ന്ന്‌ പ്രദക്ഷിണം. വൈകിട്ട്‌ നടക്കുന്ന ദിവ്യബലികളില്‍ ഫാ. സുഭാഷ്‌, ഫാ. തോമസ്‌പുളിക്കല്‍, ഫാ. മെര്‍ട്ടന്‍ ഡിസില്‍വ മുഖ്യകാര്‍മികത്വം വഹിക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക