India - 2025
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കാരുണ്യവർഷ കൺവൻഷൻ 25നു ആരംഭിക്കും
സ്വന്തം ലേഖകന്‍ 20-09-2016 - Tuesday
ചാലക്കുടി: കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ചു കാരുണ്യവർഷ കൺവൻഷൻ 'ഡിവൈൻ മേഴ്സി കോൺഗ്രസ്' 25ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 29ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും. തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, എറണാകുളം– അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ വിശുദ്ധ കുർബാന അർപ്പിച്ച് അനുഗ്രഹപ്രഭാഷണം നടത്തും.
വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ ജനറാൾ ഫാ. വർഗീസ് പാറപ്പുറം, ഫാ.അഗസ്റ്റിൻ വല്ലൂരാൻ വിസി, ഫാ. മാത്യു ഇലവുങ്കൽ വിസി, ഫാ. ഡേവിസ് ചിറമ്മേൽ, ഫാ. ജേക്കബ് മഞ്ഞളി, ഫാ. ജോസഫ് എറമ്പിൽ വിസി, ഫാ.തോമസ് അമ്പാട്ടുകുഴിയിൽ വിസി, ഫാ. ഷാജി തുമ്പേച്ചിറയിൽ, ഫാ.ആന്റണി പയ്യപ്പള്ളി വിസി, ഫാ.മാത്യു തടത്തിൽ വിസി, ഫാ. ഷാർലോ ഏഴാനിക്കാട്ട് സിഎസ്ടി, ഫാ. സഖറിയാസ് എടാട്ട് വിസി, ഫാ.ഡെർബിൻ ഇട്ടിക്കാട്ടിൽ വിസി, ബ്രദർ തോമസ് പോൾ, ബ്രദർ ടി. സന്തോഷ്, ബ്രദർ സന്തോഷ് കരുമന്തറ എന്നിവർ വചനസന്ദേശം നൽകും.
വിശുദ്ധ ഫൗസ്റ്റീനയുടെയും വിശുദ്ധ മദർ തെരേസയുടെയും തിരുശേഷിപ്പുകൾ വണങ്ങാനുള്ള അപൂർവ അവസരം കൺവൻഷനെത്തുന്നവര്‍ക്ക് ലഭിക്കും. കരുണയുടെ വാതിലിലേക്കുള്ള തീർത്ഥാടനത്തോടെയാണു കൺവൻഷന്റെ സമാപനം. വൈദികർക്കും സന്യസ്തർക്കും അൽമായർക്കും ഒരു പോലെ അനുഗ്രഹദായകമായിരിക്കുമെന്നു കൺവൻഷനു നേതൃത്വം നൽകുന്ന പോട്ട ധ്യാനകേന്ദ്രം ഡയറക്ടറും ഹോളിഫയർ മിനിസ്ട്രീസിന്റെ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. ആന്റോ കണ്ണമ്പുഴ വിസി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പര്‍:
** 8547070753
** 8547070793