India - 2024
വല്ലാര്‍പാടം ബസിലിക്കയില്‍ പ്രധാന തിരുനാള്‍ നാളെ
സ്വന്തം ലേഖകന്‍ 23-09-2016 - Friday
വരാപ്പുഴ: ഭാരതത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ പ്രധാന തിരുനാള്‍ നാളെ ആഘോഷിക്കും. ഇന്നു വൈകിട്ട് 5.30 നു കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിനു മോണ്‍സിഞ്ഞോര്‍ ജോസഫ് തണ്ണിക്കോട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. 9.30നു പാലിയം കുടുംബാംഗങ്ങള്‍ക്കും പള്ളിയില്‍ വീട്ടുകാര്‍ക്കും ആര്‍ച്ച് ബിഷപ്പിനും സ്വീകരണം.
തുടര്‍ന്നു വല്ലാര്‍പാടത്തമ്മ രക്ഷിച്ച മീനാക്ഷിയമ്മയുടെ പിന്‍തലമുറക്കാരായ വീട്ടുകാര്‍ നല്‍കിവരുന്ന മോര് വിതരണം നടക്കും. തിരുനാള്‍ ദിവ്യബലിക്കു മുമ്പായി പാലിയത്തച്ചന്‍ വല്ലാര്‍പാടം പള്ളിക്കു നല്‍കിയ അള്‍ത്താരയില്‍ സ്‌ഥാപിക്കുന്ന കെടാവിളക്കില്‍ പാലിയം ട്രസ്‌റ്റ് മാനേജര്‍ എണ്ണയൊഴിച്ച് ദീപം തെളിയിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിക്കു വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റണി സക്കറിയ വചന സന്ദേശം നല്‍കും. നൂറുകണക്കിനു വിശ്വാസികളാണ് വല്ലാര്‍പ്പാടത്തമ്മയുടെ മധ്യസ്ഥം തേടി ഈ ദിവസങ്ങളില്‍ എത്തി കൊണ്ടിരിക്കുന്നത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക