News - 2024

നിരീശ്വരവാദികളായ സുഹൃത്തുക്കളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമായി ബില്ലി ഗ്രഹാം

സ്വന്തം ലേഖകന്‍ 24-09-2016 - Saturday

വാഷിംഗ്ടണ്‍: നിരീശ്വരവാദികളായ സുഹൃത്തുക്കളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുവാനുള്ള നിര്‍ദേശങ്ങളുമായി പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ബില്ലി ഗ്രഹാം. ബില്ലി ഗ്രഹാം ഇവാഞ്ചലിക്കല്‍ വെബ്‌സൈറ്റില്‍ ഒരു വിശ്വാസി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം തന്റെ നിര്‍ദേശങ്ങള്‍ പങ്ക് വെച്ചത്. എങ്ങനെയാണ് നിരീശ്വരവാദിയായ തന്റെ സുഹൃത്തിനെ ക്രിസ്തുവിലേക്ക് നയിക്കുവാന്‍ സാധിക്കുക എന്ന ചോദ്യത്തിനുള്ള മറുപടിയാണ് അദ്ദേഹം നല്കിയിരിക്കുന്നത്.

"ആ സുഹൃത്തിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. മനുഷ്യര്‍ക്ക് മാറ്റിമറിക്കുവാന്‍ കഴിയാത്ത അവിശ്വാസികളുടെ കഠിന ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്നത് കര്‍ത്താവാണ്. എല്ലാ ക്രൈസ്തവരും നിരീശ്വരവാദികളായ തങ്ങളുടെ സുഹൃത്തുക്കളുടെ ഹൃദയത്തിലെ കഠിന ചിന്തകള്‍ക്ക് മാറ്റം വരുത്തേണമേ എന്ന് ക്രിസ്തുവിനോട് അപേക്ഷിക്കണം. ദൈവം ആ പ്രാര്‍ത്ഥന കേട്ട് അവിശ്വാസികളുടെ മനസില്‍ പ്രവര്‍ത്തിക്കുകയും രക്ഷയുടെ മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്യും".

രണ്ടാമതായി നിരീശ്വരവാദികളുടെ മുന്നില്‍, നിങ്ങളുടെ ജീവിതം ഒരു സാക്ഷ്യമാകാനും പ്രാര്‍ത്ഥിക്കണമെന്നു ബില്ലി ഗ്രഹാം തന്റെ മറുപടിയില്‍ പറയുന്നു. നിരീശ്വരവാദികള്‍ക്ക് വിശ്വാസികളോട് തര്‍ക്കിക്കുവാന്‍ കഴിയുമെങ്കിലും സത്യത്തോട് ഒരിക്കലും അവര്‍ക്ക് മറുത്ത് നില്‍ക്കുവാന്‍ സാധിക്കില്ലെന്നും ബില്ലി ഗ്രഹാം ഓര്‍മ്മിപ്പിക്കുന്നു. നിരീശ്വരവാദിയായ സുഹൃത്തിനോട് അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ഒരുങ്ങിയിരിക്കണമെന്ന് നാം പറയണമെന്നും ബില്ലി ഗ്രഹാം കുറിക്കുന്നുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക