India - 2024

എത്യോപ്യന്‍ കത്തോലിക്കാ സഭയുടെ അധ്യക്ഷനു എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ സ്വീകരണം നൽകി

സ്വന്തം ലേഖകന്‍ 01-10-2016 - Saturday

കൊച്ചി: എത്യോപ്യയിലെ കത്തോലിക്കാസഭയുടെ അധ്യക്ഷനും ആഡിസ് അബാബ അതിരൂപത മെത്രാപ്പോലീത്തയുമായ കർദിനാൾ ഡോ. ബർഹാനെയേസൂസ് ഡെമറോ സൂറോഫിയെല്‍ എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ സ്വീകരണം നൽകി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നിനെത്തിയ കർദിനാൾ ഡോ. ബർഹാനെയേസൂസിനെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് സ്വീകരിച്ചത്.

സീറോ മലബാർ സഭ ആസ്‌ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്, മലയാറ്റൂർ കുരിശുമുടി, കോട്ടയ്ക്കാവ് സെന്റ് തോമസ് തീർഥാടനകേന്ദ്രം, അങ്കമാലി സെന്റ് ജോർജ് ബസിലിക്ക എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ അത്താഴവിരുന്നില്‍ എത്യോപ്യൻ കർദിനാൾ പങ്കെടുത്തു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക