Purgatory to Heaven. - October 2024

സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാകുന്നതിന് മുന്‍പ് വിശുദ്ധ മാര്‍ഗരറ്റ് മേരിയെ സന്ദര്‍ശിച്ച ശുദ്ധീകരണാത്മാക്കള്‍

സ്വന്തം ലേഖകന്‍ 17-10-2023 - Tuesday

“കര്‍ത്താവാണ് എന്റെ ഇടയന്‍, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല; പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന്‍ എനിക്ക് വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക്‌ അവിടുന്ന്‍ എന്നെ നയിക്കുന്നു. അവിടുന്ന്‍ എനിക്ക് ഉന്മേഷം നല്‍കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 23:1-3).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 17

“ഞായറാഴ്ച പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ സഹനമനുഭവിക്കുന്ന എന്റെ രണ്ട് സുഹൃത്തുക്കള്‍ എന്റെ അടുത്ത്‌ വന്നു; അന്നേ ദിവസം യേശു അവരെ തന്റെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക്‌ സ്വീകരിക്കുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. പറഞ്ഞറിയിക്കുവാനാവാത്ത വിധം സന്തോഷത്തോടും, ആനന്ദത്തോടും കൂടിയാണ് അവര്‍ പോയത്. സ്വര്‍ഗ്ഗത്തിലായിരിക്കുമ്പോള്‍ എന്നേയും കൂടി ഓര്‍ക്കണം എന്ന് ഞാന്‍ അവരോട് പറഞ്ഞു.‘നന്ദികേടു കാണിക്കുന്നവര്‍ ഒരിക്കലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിട്ടില്ല. അതിനാല്‍ തന്നെ ഞങ്ങള്‍ ഉറപ്പായും പ്രാര്‍ത്ഥിക്കും” ഇതായിരിന്നു അവരില്‍ നിന്ന്‍ ലഭിച്ച മറുപടി.

(വിശുദ്ധ മാര്‍ഗരറ്റ് മേരി അലാകോക്ക്).

വിചിന്തനം:

എല്ലായ്പ്പോഴും നന്ദിയുള്ള ഹൃദയത്തിന് ഉടമയായിരിക്കുവാന്‍ പരിശ്രമിക്കുക. നമ്മളില്‍ നിന്ന്‍ വേര്‍പ്പിരിഞ്ഞ പ്രിയപ്പെട്ടവരെ നന്ദിയോടെ സ്മരിച്ചു കൊണ്ട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »