Purgatory to Heaven. - June 2024

‘സ്വര്‍ഗ്ഗം എന്റേതാണ്’ എന്ന് ആത്മവിശ്വാസത്തോടു കൂടി നമുക്കു പറയുവാന്‍ സാധിക്കുന്നത് എപ്പോൾ?

സ്വന്തം ലേഖകന്‍ 27-06-2022 - Monday

“അപ്പോള്‍ നന്മചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും, തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിപ്പിനായും പുറത്ത് വരും” (യോഹന്നാന്‍ 5:29)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-27

പോര്‍ട്ട്‌ മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ് ഇപ്രകാരം പറഞ്ഞു “നിങ്ങള്‍ ഒരാത്മാവിനെയെങ്കിലും ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കുകയാണെങ്കില്‍ ‘സ്വര്‍ഗ്ഗം എന്റേതാണ്’ എന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടു കൂടി പറയുവാന്‍ സാധിക്കും.”

ആത്മാവ് പ്രവാസത്തിലാണ്, അവള്‍ ചെയ്ത തെറ്റുകളുടെ ശുദ്ധീകരണത്തിനായി മരണസമയത്ത് അവളുടെ സ്വന്തം ദേശത്ത് നിന്നും ശുദ്ധീകരണസ്ഥലമെന്ന അവസ്ഥയിലേക്ക് യാത്രയാകുന്നു. ഇവിടെ, ആത്മാവ് സ്വാതന്ത്യം നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഒരു തടവ്പുള്ളി കൂടിയാണ്, നമ്മള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും, വിശുദ്ധ കുര്‍ബ്ബാനകളും, മറ്റ് ഭക്തിപരമായ കാര്യങ്ങളും വഴിയുള്ള സഹായം അവര്‍ക്ക് ലഭിക്കുന്നത് വരെ അവര്‍ നിസ്സഹായരാണ്.

ശുദ്ധീകരണസ്ഥലത്തെ ആതമാവ് ഒരു വിധവകൂടിയാണ്, അവളുടെ യാതനകള്‍ക്ക് പുറമേ വൈധവ്യത്തിന്റെ ദുഖവും കഷ്ടപ്പാടുകളും അവള്‍ക്ക് സഹിക്കേണ്ടതായി വരും. ദൈവീകമായ ബന്ധത്താല്‍ അവള്‍ ഐക്യപ്പെട്ടിരുന്ന അവളുടെ പ്രിയതമനായ യേശുക്രിസ്തു അവളില്‍ നിന്നും ഒരുപാടു അകലെയാണ്, നിശബ്ദതയില്‍ അവള്‍ അവന്റെ അഭാവത്തിലുള്ള വിരഹവേദനയാല്‍ സങ്കടപ്പെടുന്നു. “രാത്രികള്‍ മുഴുവന്‍ അവള്‍ തീവ്രമായി കരയുന്നു, തന്റെ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ഒഴുക്കുന്നു, അവളുടെ പ്രിയതമന്‍മാരില്‍ അവളെ ആശ്വസിപ്പിക്കുവാന്‍ ആരുമില്ല” (വിലാപങ്ങള്‍ 1:2).

വിചിന്തനം:

നിങ്ങള്‍ക്ക് പരിചയമുള്ളതോ, അല്ലാത്തതോ ആയ ഏതെങ്കിലും ഒരു ആത്മാവിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »