Events - 2024

റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' 25 ന് ചൊവ്വാഴ്ച: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എൽഷദായ് പ്രവർത്തിക്കും

ബാബു ജോസഫ് 22-10-2016 - Saturday

യു കെ യുടെ ആത്മീയ ഉണർവ്വിന് കരുത്തേകാൻ യേശുനാമത്തിൽ പരിശുദ്ധാത്മ അഭിഷേകം ചൊരിയുന്ന ,വരദാനഫലങ്ങൾ പകർന്നു നൽകുന്ന കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന , ആയിരങ്ങൾക്ക് മാനസാന്തരവും ,രോഗശാന്തിയും ജീവിത നവീകരണവും നേരിട്ടനുഭവവേദ്യമാകുന്ന തണ്ടർ ഓഫ് ഗോഡ് യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.

യു കെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്ക് ഏവർക്കും സൌകര്യപ്രദമായ രീതിയിൽ പ്രത്യേകം യാത്രാസൌകര്യം സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നു.

അരുന്ധൽ & ബ്രൈറ്റൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ.ഫാ. കിരൺ ഒബ്രിയൻ വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിക്കും.കുർബാനമദ്ധ്യേ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ പ്രത്യേക സന്ദേശം അദ്ദേഹം വായിക്കും.

കുട്ടികൾക്കും ടീനേജുകാർക്കുമായി പ്രത്യേകം ബൈബിൾ കൺവെൻഷൻ തന്നെ നടക്കും.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ കിഡ്സ് ഫോർ കിംങ്ഡം, ടീൻസ് ഫോർ കിംങ്ഡം ടീമുകൾ കൺവെൻഷനുകൾ നയിക്കും.

നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും ഈശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു.

ജീവൻ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ ,വചനാധിഷ്ടിതമായ വിശ്വാസജീവിത്തിൽ നമ്മെ നയിക്കുവാൻ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ഖാൻ വട്ടായിലച്ചൻ ലക്ഷങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോൾ , പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളിൽ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണ്ണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു.

ആദ്ധ്യാത്മിക പുസ്തകങ്ങളും വസ്തുവകകളും പ്രസിദ്ധീകരണങ്ങളുമായി "എൽഷദായ്" ബുക്ക് സെന്റർ 25 ന് മുഴുവൻ സമയവും പ്രവർത്തിക്കും. കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോൾ ശക്തമായ ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളും യു കെയിലെമ്പാടും നടന്നുവരുന്നു. 25 ന് രാവിലെ 10 മണിമുതൽ ക്രോലി സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും.

യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻസ്ഥലത്തേക്ക് ഒരുക്കിയിരിക്കുന്ന പ്രത്യേക യാത്രാസൌകര്യത്തിനായി താഴെപ്പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.

സസക്സ് ബെക്സിൽ ഓൺ സി (സണ്ണി.07737319408),

ഈസ്റ്റ്ബോൺ .(ടോജോ, 07450353100)

വോക്കിംങ് ( ബീന വിൽസൺ.07859888530)

വർത്തിംങ് (ജോളി.07578751427)

മറ്റ് പൊതു വിവരങ്ങൾക്ക്:

മബിജോയി ആലപ്പാട്ട്: 07960000217.

അഡ്രസ്സ്;

St.Wilfrid's Catholic School

St.Wilfrid's Way,

Old Horsham Road

Crawley. RH11 8PG.

കൂടുതൽ വിവരങ്ങൾക്ക്;

ബിജോയി ആലപ്പാട്ട് . 07960000217.

Email. bijoyalappatt@yahoo.com