Purgatory to Heaven. - November 2024

ജീവിതത്തിന്റെ അസ്തമയത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

സ്വന്തം ലേഖകന്‍ 01-11-2022 - Tuesday

“തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിനു അമൂല്യമാണ്” (സങ്കീര്‍ത്തനങ്ങള്‍ 116:15).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 1

“ഇന്നും നാളേയും പ്രതീക്ഷയുടെ ദിനങ്ങളാണ്. അതായത് എല്ലാ വിശുദ്ധരുടേയും, ശുദ്ധീകരണാത്മാക്കളുടെയും ദിനങ്ങള്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ആത്മാക്കളെ ഉത്തേജിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് പ്രതീക്ഷ. ബുദ്ധിമുട്ടിന്റേയും ക്ലേശങ്ങളുടെയും നിരവധി അവസരങ്ങള്‍ അവര്‍ക്ക് ഉണ്ടാകുന്നു. എന്നാല്‍ പ്രതീക്ഷയോട് കൂടി ആത്മാക്കള്‍ മുന്നേറുകയും തങ്ങളെ കാത്തിരിക്കുന്നതിനെ ഏറെ ആനന്ദത്തോടെ വരവേല്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

പ്രതീക്ഷ നമ്മളെ ശുദ്ധീകരിക്കുന്നു, അത് നമ്മളെ പ്രകാശിപ്പിക്കുന്നു. യേശുവിലുള്ള പ്രതീക്ഷയാകുന്ന ഈ ശുദ്ധീകരണം നമ്മളെ പൂര്‍ണ്ണമനസ്സോടു കൂടി വേഗത്തില്‍ മുന്നേറുവാന്‍ സഹായിക്കുന്നു. ഇന്ന് സന്ധ്യയാകുന്നതിനു മുന്‍പായി നമുക്ക്‌ നമ്മുടെ ജീവിതത്തിന്റെ അസ്തമയ ശോഭയെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും. ‘നാം എല്ലാവരും സൂര്യാസ്തമനം അനുഭവിച്ചിട്ടുള്ളവരാണ്, നാം എപ്പോഴെങ്കിലും ഇതിനെ പ്രതീക്ഷയോട് കൂടി നോക്കി കണ്ടിട്ടുണ്ടോ? എന്റെ ജീവിതത്തിന്റെ അസ്തമയം എപ്രകാരമായിരിക്കും? നമ്മുടെ കര്‍ത്താവായ ദൈവം നമ്മളെ സ്വാഗതം ചെയ്യുന്ന ദിനത്തെ പറ്റി നാം ഓര്‍ത്തിട്ടുണ്ടോ?”.

(ഫ്രാന്‍സിസ്‌ പാപ്പാ, നവംബര്‍ 1, 2013, വെരാണോ സെമിത്തേരി റോം).

വിചിന്തനം:

മരിച്ച വിശ്വാസികളുടെ മാസമായ നവംബര്‍ മാസം സെമിത്തേരി സന്ദര്‍ശനത്തിനും ആത്മാക്കളുടെ മോക്ഷത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കും വേണ്ടിയുള്ള മാസമാക്കി മാറ്റിവെക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »