Purgatory to Heaven. - November 2024

ശുദ്ധീകരണാത്മക്കള്‍ക്ക് വേണ്ടിയുള്ള നവംബര്‍ മാസം

സ്വന്തം ലേഖകന്‍ 03-11-2023 - Friday

“ഇസ്രായേല്‍ മുപ്പതു ദിവസം മൊവാബു താഴ്‌വരയില്‍ മോശയെ ഓര്‍ത്തു വിലപിച്ചു. മോശയ്ക്കു വേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായി” (നിയമാവര്‍ത്തനം 34:8).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 3

ക്ലൂണി ആശ്രമത്തിലെ സന്യാസിമാര്‍ക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രതി അപാരമായ ഭക്തിയുണ്ടായിരുന്നു, അതിനാല്‍ അവര്‍ തങ്ങളില്‍ നിന്നും മരണം വഴി വേര്‍പെട്ട് പോയവര്‍ക്കായി ദിവസവും സഹനങ്ങള്‍ സ്വീകരിച്ചിരുന്നു. അവരുടെ പ്രാര്‍ത്ഥനകള്‍ വഴി നിരവധി ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കപ്പെട്ടു. ആശ്രമാധിപനായിരുന്ന വിശുദ്ധ ഒഡിലോ ഈ ഭക്തിയെ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനായി നവംബര്‍ 2-ന് എല്ലാ ആശ്രമങ്ങളിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കണമെന്ന് ഉത്തരവിട്ടു.

മരണം വഴി വേര്‍പിരിഞ്ഞവരെ പ്രത്യേകം ആദരിക്കുവാനായിട്ടാണ് തിരുസഭ ‘സകല ആത്മാക്കളുടേയും ദിവസം’ ആരംഭിച്ചത്. 998-മുതല്‍ നവംബര്‍ മാസം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള മാസമായി കരുതപ്പെട്ട് വരുന്നു.

വിചിന്തനം:

ഈ ദിവസം ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ തങ്ങളുടെ സഭയില്‍ നിന്നും മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനാല്‍ ഈ ദിവസത്തെ ‘എല്ലാ ആത്മാക്കളുടേയും രണ്ടാം ദിവസം’ എന്ന് വിളിക്കപ്പെട്ട് വരുന്നു. അവരില്‍ നിന്നും മരണപ്പെട്ടവര്‍ക്കായി നമ്മുക്ക് പ്രത്യേകമായി ഇന്ന്‍ പ്രാര്‍ത്ഥിക്കാം. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഈ നവംബര്‍ മാസം നമ്മുക്ക് എന്തു ചെയ്യുവാന്‍ സാധിക്കുമെന്ന്‍ ചിന്തിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »