“നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല” (വെളിപാട് 3:8).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 10
വളരെ കാലം മുന്‍പ് ഭൂമിയില്‍ നിന്നും വിളിക്കപ്പെട്ട ആത്മാക്കളുടെ മേല്‍ കരുണ നേടിയെടുക്കുന്നതിനായി നിരവധി ആളുകള്‍ ദൈവത്തിന് വലിയ ത്യാഗബലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ആ മാതൃകയെ നമുക്കെല്ലാവര്‍ക്കും പിന്തുടരാവുന്നതാണ്. സഭയില്‍ നിന്നും ദൈവത്തില്‍ നിന്നും അകന്ന അവസ്ഥയില്‍ ജീവിച്ചതിന് ശേഷം മരണപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ വിധിയെക്കുറിച്ചു ചിലരുടെ ഹൃദയങ്ങളില്‍ നിന്നും ഉയരുന്ന മര്‍മ്മഭേദകമായ രോദനമുണ്ട്, “ഓ, സമയം ഇത്രയും വൈകാതിരുന്നെങ്കില്‍”. ഒരു കാര്യം മനസ്സിലാക്കുക, “ഒട്ടും തന്നെ വൈകിയിട്ടില്ല. പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക, സഹിക്കുക. നിങ്ങളുടെ പരിശ്രമങ്ങളെ മുന്‍കൂട്ടി കാണുന്നവനാണ് ദൈവം”.
ഒരു പക്ഷേ ആ ആത്മാവിന്റെ അവസാന മണിക്കൂറില്‍ അതിന്റെ വിനാശത്തില്‍ നിന്നും പറിച്ചെടുത്ത് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുവാനുള്ള പ്രത്യേകമായ അനുഗ്രഹം ദൈവം ആ ആത്മാവിന് നല്‍കിയിരിക്കാം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്ക് ആശ്വാസം നല്‍കുകയും, നിങ്ങളുടെ ത്യാഗബലികള്‍ അവര്‍ക്ക് ഗുണകരമാവുകയും ചെയ്യും”
(ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സിനെക്കുറിച്ചെഴുതിയ ഫ്രഞ്ച് ഗ്രന്ഥകാരി ലേഡി ജോര്‍ജിയാന ഫുല്ലെര്‍ട്ടണ്‍)
വിചിന്തനം:
ദിവ്യകാരുണ്യത്തിന്റെ മണിക്കൂറില്‍ (ഉച്ചകഴിഞ്ഞുള്ള 3മണി നേരം) ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ചോര്‍ക്കുക. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക