Charity

ഇതാ ഒരു മലയാളി വൈദികന്‍ ആഫ്രിക്കയിലെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നു. അദ്ദേഹത്തോടൊപ്പം നമുക്കും പങ്കുചേരാം

സിജു പൗലോസ് 30-11-2016 - Wednesday

ഒരു യുവാവ് തന്‍റെ ദൈവവിളി തിരിച്ചറിഞ്ഞ് ദീര്‍ഘനാളത്തെ സെമിനാരി പഠനത്തിനു ശേഷം പൗരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തൊക്കെയായിരിക്കും സ്വപ്നം കാണുക? ഫാ. വിനീഷ് തോമസിന് ഒരേയൊരു സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്: പാവപ്പെട്ടവരെ സഹായിക്കുക. വേദനിക്കുന്നവരുടെ ഇടയില്‍ ക്രിസ്തുവിന്റെ സ്നേഹം പ്രഘോഷിക്കുക. ഈ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണം എന്നപോലെ പൗരോഹിത്യത്തിന്‍റെ രണ്ടാം വര്‍ഷം തികയും മുമ്പേ ഈ മലയാളി വൈദികനെ ദൈവം വിളിച്ചത് ആഫ്രിക്കയിലേക്കായിരുന്നു.

മൊസാബിക്ക് എന്ന ആഫ്രിക്കന്‍ രാജ്യത്ത്, ആവശ്യത്തിന് വിദ്യാഭ്യാസമോ ഭവനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ പോലുമില്ലാത്ത ഗ്രാമങ്ങളിലേക്കാണ് ഈ വൈദികനെ ദൈവം അയച്ചിരിക്കുന്നത്. ഈ രാജ്യത്തിന്‍റെ തലസ്ഥാനമായ മാപ്പുട്ടോയില്‍ നിന്നും അഞ്ഞൂറ് കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിലെ പള്ളിയും 28സെന്‍റ് സ്ഥലവും. ഇവിടെയാണ് ഫാ. വിനീഷിന്‍റെ മിഷന്‍ മേഖല.

ദീര്‍ഘകാലം പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം യുദ്ധങ്ങളും, രാഷ്ട്രീയ അരാജകത്വങ്ങളും നിമിത്തം ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളപ്പെട്ടു. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്ന കുട്ടികളും കുടുംബങ്ങളും ഇവിടുത്തെ ഗ്രാമങ്ങളിലെ ഒരു വേദനിപ്പിക്കുന്ന കാഴ്ചയാണ്. ആവശ്യത്തിന് വിദ്യാഭ്യാസമോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്തതു മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളും മരണങ്ങളും ഇവിടെ നിത്യസംഭവങ്ങളാണ്. ഇവിടെയാണ് തന്‍റെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് വേദനിക്കുന്നവരിലും പാവപ്പെട്ടവരിലും ക്രിസ്തുവിന്‍റെ കാരുണ്യം പകര്‍ന്നു കൊടുക്കുവാന്‍ ഫാ. വിനീഷ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ചോര്‍ന്നൊലിക്കുന്ന, അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത ദേവാലയങ്ങളും, ഭവനങ്ങളും, സ്‌കൂളുകളും; ദാരിദ്ര്യത്തിന്‍റെയും രോഗങ്ങളുടെയും പിടിയിലമര്‍ന്ന ഒരുപാട് ജനങ്ങള്‍. ഇവര്‍ക്ക് സഹായമെത്തിക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും ഫാ. വിനീഷിനോടൊപ്പം പങ്കുചേരാം. ഇവര്‍ക്കാവശ്യമായ സാമ്പത്തിക സഹായം നിങ്ങളാല്‍ കഴിയുന്ന രീതിയില്‍ ചെയ്തുകൊണ്ട് ദൈവത്തിന്‍റെ കരുണയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാം.

"എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്."(മത്തായി 25:40) എന്ന്‍ നമ്മുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതിനാല്‍ ഈ പാവപ്പെട്ട ഓരോരുത്തരിലും ക്രിസ്തുവിനെ കണ്ടുകൊണ്ട് ഇവര്‍ക്കു വേണ്ടി നിങ്ങള്‍ ചെയ്യുന്ന ഓരോ ചെറിയ സഹായത്തിനും സ്വര്‍ഗ്ഗത്തില്‍ വലിയ പ്രതിഫലമുണ്ടാവും; തീര്‍ച്ച.

ആഫ്രിക്കയിലെ ഈ പാവപ്പെട്ടവരെ സഹായിക്കാന്‍ സന്നദ്ധരായ മലയാളികള്‍ നല്‍കുന്ന സഹായങ്ങള്‍ ഇവര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് യു.കെ. യില്‍ നിന്നുള്ള മരിയന്‍ സൈന്യം പ്രാര്‍ത്ഥനാ കൂട്ടായ്മയാണ്. നിങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായങ്ങള്‍ മരിയന്‍ സൈന്യത്തിന്‍റെ Bank Account ലേക്ക് നേരിട്ട് നല്‍കാവുന്നതാണ്

മരിയന്‍ സൈന്യത്തിന്‍റെ Bank Account Details

Name: Mariyansainyam world

Bank: Barclays Bank

Sort code: 20-62-68

Account Number: 13662853

Address: Mariyansainyam world, 6 McCarney Court, Norwich, Norfolk, NR6 5GA, United Kingdom.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...

Founder: Siju Paulose 07460515722

Directors: Rinto Kuruvila 07789534080, Mathew Thomas (Thampi) 07956443106, Shaji Joseph 07888784878

Email: mariyansainyam@yahoo.com

More Archives >>

Page 1 of 1