India - 2024

തിന്മയുടെ ശക്തികളെ കീഴ്‌പ്പെടുത്താന്‍ ദൈവവചനം എന്ന ആയുധം എടുക്കണം: ഫാ. ഡൊമിനിക് വളമനാല്‍

സ്വന്തം ലേഖകന്‍ 25-02-2017 - Saturday

ചാ​ല​ക്കു​ടി: തിന്മയു​ടെ ശ​ക്തി​ക​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ ദൈ​വ​വ​ച​നം എ​ന്ന ആ​യു​ധം എ​ടു​ക്ക​ണ​മെ​ന്ന് അ​ണ​ക്ക​ര ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോഷ​ക​നു​മാ​യ ഫാ. ​ഡൊ​മി​നി​ക് വ​ള​മ​നാ​ൽ. പോ​ട്ട ദേ​ശീ​യ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം നട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ യേ​ശു​ക്രി​സ്തു​വി​നെ വി​ച്ഛേ​ദി​ക്കാ​ൻ തീ​വ്ര​വാ​ദ ഗ്രൂ​പ്പുകളാണ് ശ്രമം നടത്തുന്നതെങ്കില്‍ ഇ​വി​ടെ ന​മ്മ​ൾ ത​ന്നെ​യാ​ണ് യേ​ശു​​വി​ൽ​നി​ന്ന് ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ പി​ശാ​ചി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. വ്യാജപ്ര​വാ​ച​കന്മാ​രെ തി​രി​ച്ച​റി​ഞ്ഞ് വ​ച​ന​മാ​കു​ന്ന വാളു​കൊ​ണ്ട് തോ​ല്പി​ക്കണം. ഹൃ​ദ​യ​ങ്ങ​ളി​ൽ​നി​ന്ന് യേ​ശു​ക്രി​സ്തു​വി​നെ വി​ച്ഛേ​ദി​ക്കാ​ൻ ന​മ്മു​ടെ നാ​ട്ടി​ൽ അ​ണു​ബോം​ബി​നേ​ക്കാ​ൾ ശ​ക്തി​യു​ള്ള തെ​റ്റാ​യ പ​ഠ​ന​ങ്ങ​ളാ​ണ് യു​വ​തീയു​വാ​ക്ക​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

പാ​പ​ങ്ങ​ളി​ലൂ​ടെ​യാ​ണ് തിന്മ​യു​ടെ ശ​ക്തി​ക​ൾ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​ന്നത്. വി​ശു​ദ്ധി​യെ അ​ജ​യ്യ​മാ​യ പ​രി​ച​യാ​ക്കണം. പീ​ഡ​ന​ങ്ങ​ളും ത​ക​ർ​ച്ച​ക​ളും ഉ​ണ്ടാ​കുമ്പോ​ൾ നമ്മുടെ കൂടെ യേശു ഉണ്ടാകും. ദൈ​വ​ത്തി​ൽ വി​ധേ​യ​പ്പെ​ട്ടു ജീ​വി​ച്ചാ​ൽ തിന്മയു​ടെ ശ​ക്തി​ക​ൾ​ക്കു ന​മ്മെ തൊടാ​ൻ ക​ഴി​യി​ല്ലായെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച കണ്‍വെന്‍ഷനില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.


Related Articles »