News - 2025
ഓസ്ട്രേലിയായില്‍ വൈദികനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് പിടികൂടി
സ്വന്തം ലേഖകന്‍ 20-03-2017 - Monday
മെൽബൺ: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. 72കാരനായ പ്രതി ഫോക്നറിലെ താമസക്കാരനാണ്. ആക്രമിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്നു പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. ജൂണ്‍ 13ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. അതേ സമയം ആശുപത്രിയില്‍ കഴിയുന്ന വൈദികനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. അക്രമ സംഭവത്തെ മെല്‍ബണ്‍ അതിരൂപത അപലപിച്ചു.
വടക്കൻ മെൽബണിലെ ഫോക്നർ സെന്റ് മാത്യൂസ് പള്ളി വികാരിയും കോഴിക്കോട് ആനക്കാംപൊയിൽ കരിമ്പ് സ്വദേശിയുമായ ഫാ.ടോമി മാത്യു കളത്തൂർ ഇന്നലെയാണ് ആക്രമണത്തിന് ഇരയായത്. കുർബാനയർപ്പിക്കാൻ പള്ളിയിൽ എത്തിയപ്പോള്‍, അക്രമി ആക്രോശത്തോടെ കത്തിയെടുത്തു വൈദികനെ കുത്തുകയായിരുന്നു. കട്ടിയുള്ള തിരുവസ്ത്രങ്ങൾ ഉണ്ടായിരുന്നതിനാലാണു വൈദികന്റെ മുറിവു ഗുരുതരമാകാതിരുന്നത്.