India - 2024
ഗ്രീക്കില്‍നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുവിശേഷങ്ങളുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു
സ്വന്തം ലേഖകന്‍ 01-05-2017 - Monday
കൊച്ചി: ആദ്യമായി ഗ്രീക്കില്‍നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുവിശേഷങ്ങളുടെ ഓഡിയോ സിഡി പരിയാരം സാന്തോം ബൈബിള്‍ സെന്ററിൽ പ്രകാശനം ചെയ്തു. സെന്റ് തോമസ് മിഷണറി സൊസൈറ്റിയുടെ ജൂബിലി ആഘോഷ ചടങ്ങിനിടെ ഉജ്ജൈന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
ബൈബിള്‍ പണ്ഡിതനും വാഗ്മിയുമായ റവ.ഡോ. സെബാസ്റ്റ്യന്‍ കിഴക്കേയിലും ടീമംഗങ്ങളുമാണു പരിഭാഷ തയാറാക്കിയത്. എംഎസ്ടി വൈദികനായ ഫാ. കുര്യാക്കോസ് കാപ്പിപ്പറമ്പിലാണു ശബ്ദം നല്‍കിയത്. ഓഡിയോ സിഡി, പരിയാരം സാന്തോം ബൈബിള്‍ സെന്ററിലും എംഎസ്ടിയുടെ കേന്ദ്ര ഭവനമായ ഭരണങ്ങാനം ദീപ്തി ഭവനിലും ലഭ്യമാണ്.