News

നാളെ കരുണയുടെ വർഷം ആരംഭിക്കുന്നു. വത്തിക്കാനിലെ ഉത്ഘാടന ചടങ്ങിൽ പോപ്പ് ഇമേരിറ്റസ് ബെനഡിക്ട് പതിനാറാമനും പങ്കെടുക്കും

സ്വന്തം ലേഖകൻ 07-12-2015 - Monday

നാളെ ആരംഭിക്കുന്ന കരുണയുടെ വർഷത്തിന്റെ ഔദ്യോഗിക ഉത്ഘാടന ചടങ്ങിൽ പോപ്പ് ഇമേരിറ്റസ് ബെനഡിക്ട് പതിനാറാമനും പങ്കെടുക്കുമെന്ന് വത്തിക്കാൻ പ്രസ്താവിച്ചതായി EWTN News റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിസ് മാർപാപ്പായുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം നാളെ എത്തുന്നത് എന്ന് വത്തിക്കാൻ പ്രസ്സ്‌ ഓഫീസ് ഡയറക്ടർ Fr. Federico Lombardi, SJ അറിയിച്ചു. St. Peter’s Basilicaയുടെ വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങിലും തുടർന്നുള്ള വിശുദ്ധ കുർബ്ബാനയിലും അദ്ദേഹം പങ്കെടുക്കും.

ചരിത്രത്തിൽ ആദ്യമായി ഡിസംബർ 13-ാം തിയതി ലോകത്തിലെ തിരഞ്ഞെടുത്ത ദേവാലയങ്ങളിലെല്ലാം വിശുദ്ധ കവാടങ്ങൾ ഒരേസമയം തുറക്കും. പരിശുദ്ധ പിതാവ് St. John Lateran കത്തീഡ്രലിന്റെ വിശുദ്ധ കവാടം തുറക്കുന്ന സമയത്തായിരിക്കും മറ്റു ദേവാലയങ്ങളിലും അതിന്റെ ചടങ്ങുകൾ ആരംഭിക്കുന്നത്.

'പൊന്തിഫിക്കൽ കൗൺസിൽ ഫോർ ന്യു എവാൻജലൈസേഷ'ന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് റീനോ ഫുട്സ്ചെല്ലയാണ് വിശുദ്ധ കവാടങ്ങൾ തുറക്കുന്നതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ജപമാല വണക്കവുമുണ്ടായിരിക്കുമെനന്നും ലോകമെമ്പാടുമുള്ള 800 വൈദികർ കരുണയുടെ ദൂതന്മാരായി (Missionaries of Mercy) പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാളെ പരിശുദ്ധ പിതാവ് സെന്റ്‌. പീറ്റേർസ് ബസലിക്കയിലെ വിശുദ്ധ കവാടം തുറക്കുന്നതോടെയാണ് കരുണയുടെ വർഷത്തിനു ഔദ്യോഗിക തുടക്കമാകുന്നത്. ഡിസംബർ 18 വെള്ളിയാഴ്ച്ച കാരിത്താസ് ഹോംലെസ് ഹോസ്റ്റലിലും പിതാവ് വിശുദ്ധ കവാടം തുറക്കുന്നുണ്ട്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വാർഷികം കൂടി ഡിസംബർ 8-ാം തിയതി ആഘോഷിക്കപ്പെടുന്നതുമാണെന്ന് ആർച്ച് ബിഷപ്പ് റീനോ ഫുട്സ്ചെല്ല അറിയിച്ചു. ലോകമെങ്ങുമുള്ള വിശ്വസികൾക്ക് കരുണയുടെ വർഷത്തിന്റെ ഓർമ്മപ്പെടുത്തലിനായി, മാസത്തിലൊരിക്കൽ പിതാവ് 'പ്രതീകാത്മകമായ ഒരു കരുണയുടെ പ്രവർത്തി' നിർവ്വഹിക്കും.

ഓരോ പരിപാടികളും TV -യിൽ ലൈവായി സംപ്രക്ഷേപണം ചെയ്യുന്നതിനായി HD ടെക്നോളജി ഉൾപ്പടെ എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. വത്തിക്കാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിപുലമായ ആഘോഷങ്ങൾക്ക് പദ്ധതിയിട്ടിരിക്കുന്നത്. കരുണയുടെ സന്ദേശം ലോകമെങ്ങും എത്തിക്കുക എന്നതാണ് ഈ ആഘോഷങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

കരുണയുടെ കവാടത്തിലൂടെ നിങ്ങൾക്കും പ്രവേശിക്കാം

സെന്റ്‌ പീറ്റേർസ് ബസലിക്കയുടെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർ നിർദിഷ്ട 'online form' പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Online form ലഭിക്കാനായി ഇവിടെ click ചെയ്യുക