India - 2024
കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന് പുതിയ നേതൃത്വം
സ്വന്തം ലേഖകന് 30-05-2017 - Tuesday
കൊച്ചി: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ (കെസിഎസ്എൽ) സംസ്ഥാന പ്രസിഡന്റായി മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ (ഇടുക്കി രൂപത) തെരഞ്ഞെടുക്കപ്പെട്ടു. തങ്കമണി സെന്റ് തോമസ് എച്ച്എസ്എസ് പ്രിൻസിപ്പലാണ്. ജനറൽ ഓർഗനൈസറായി സിറിയക് നരിതൂക്കിലും (കാഞ്ഞിരപ്പള്ളി രൂപത) ജനറൽ ട്രഷററായി മനോജ് ചാക്കോയും(ചങ്ങനാശേരി അതിരൂപത) തെരഞ്ഞെടുക്കപ്പെട്ടു. കെസിഎസ്എലിന് 25 കത്തോലിക്ക രൂപതകളിൽ യൂണിറ്റുകളുണ്ട്.