India - 2024

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയ്ക്കു പുതിയ നേതൃത്വം

പ്രവാചകശബ്ദം 03-09-2024 - Tuesday

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ യുവജന വിഭാഗമായ ഗ്ലോബൽ യൂത്ത് കൗൺസിലിൻ്റെ ജനറൽ കോഓർഡിനേറ്ററായി സിജോ ഇലന്തൂർ (ഇടുക്കി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോ-ഓർഡിനേറ്റർമാരായി ഷിജോ മാത്യു ഇടയാടിയിൽ (ചങ്ങനാശേരി), സിജോ കണ്ണേഴത്ത് (തലശേരി), അബി മാത്യൂസ് കാഞ്ഞിരപ്പാറ (കോതമംഗലം), അപർണ ജോസഫ് (ഇടുക്കി), റോബിൻ ഓടമ്പള്ളി (ബൽത്തങ്ങാടി), ജസ്റ്റിൻ നടക്കലാൻ, ലിയോൺ വിതയത്തിൽ (ഓവർസീസ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യൂത്ത് കൗൺസിലിൻ്റെ പ്രതിനിധി സമ്മേളനത്തി ലായിരുന്നു തെരഞ്ഞെടുപ്പ്. ഡയറക്ടർ റവ. ഡോ.ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. സഭയും സമുദായവും സമൂഹവും നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ കത്തോലിക്ക കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾക്കു ശക്തമായ പിന്തുണ നൽകുമെന്നു യൂത്ത് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.


Related Articles »