Daily Saints. - 2024

0: December 27: അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍

ഷാജു പൈലി 21-12-2015 - Monday

സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്റെ 12 ശിക്ഷ്യന്‍മാരില്‍ ഒരാളായിരുന്നു. തന്റെ പൊതു ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ യേശു യോഹന്നാനെ അപ്പസ്തോലനാകുവാന്‍ വിളിച്ചിരുന്നു. സുവിശേഷകനായ യോഹന്നാനും, യേശുവിന്റെ വിശ്വസ്ത ശിക്ഷ്യനുമായ പടമോസിലെ യോഹന്നാനും ഇദ്ദേഹം തന്നെയാണെന്നാണ് കരുതിവരുന്നത്. വിശുദ്ധ യോഹന്നാന്റെ മൂത്ത ജേഷ്ഠനായ മഹാനായ വിശുദ്ധ യാക്കോബും ക്രിസ്തുവിന്റെ 12 ശിക്ഷ്യന്മാരില്‍ ഒരാളായിരുന്നു. ഈ സഹോദരന്‍മാരെ യേശു “ഇടിമുഴക്കത്തിന്റെ മക്കള്‍” (Boanerges) എന്നാണു വിശേഷിപ്പിച്ചിരുന്നത്. ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്നവനും ‘രക്തസാക്ഷി’യകാതെ മരിച്ച അപ്പസ്തോലനുമാണ് വിശുദ്ധ യോഹന്നാന്‍ എന്നാണ് വിശ്വസിച്ചുവരുന്നത്. വിശുദ്ധന്‍മാരായ പത്രോസിനും, യാക്കോബിനുമൊപ്പം വിശുദ്ധ യോഹന്നാനും മാത്രമാണ് ജൈരൂസിന്റെ മരിച്ച മകളെ ഉയിര്‍പ്പിക്കുന്ന യേശുവിന്റെ അത്ഭുതത്തിനു സാക്ഷ്യം വഹിച്ചവര്‍. ക്രിസ്തുവിന്റെ ഗെത്‌സെമനിലെ യാതനക്ക് ഏറ്റവും അടുത്ത സാക്ഷിയാണ് വിശുദ്ധ യോഹന്നാന്‍. ശിക്ഷ്യന്‍മാരില്‍പ്പെടാത്ത ഒരാളെ യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്നതില്‍ നിന്നും തങ്ങള്‍ വിലക്കിയ വിവരം വിശുദ്ധ യോഹന്നാന്‍ മാത്രമാണ് യേശുവിനെ ധരിപ്പിച്ചത്. ഇത് കേട്ട യേശു ഇപ്രകാരം പറയുകയുണ്ടായി “നമുക്കെതിരല്ലാത്ത എല്ലാവരും നമ്മുടെ പക്ഷത്താണ്.” പെസഹാ തിരുനാളിന്റെ ഭക്ഷണമൊരുക്കുവാന്‍ (അവസാന അത്താഴം) ക്രിസ്തു ചുമതലപ്പെടുത്തുന്നത് പത്രോസിനേയും, യോഹന്നാനേയുമാണ്. അത്താഴ സമയത്ത് കസേരയില്‍ ചാഞ്ഞിരിക്കാതെ വിശുദ്ധ യോഹന്നാന്‍ ക്രിസ്തുവിനു അടുത്തായി, അദ്ദേഹത്തിന് നേരെ ചരിഞ്ഞാണ് ഇരുന്നിരുന്നത്.

പന്ത്രണ്ടു അപ്പസ്തോലന്‍മാരില്‍ വിശുദ്ധ യോഹന്നാന്‍ മാത്രമാണ് ക്രിസ്തുവിന്റെ പീഡാസഹനങ്ങളില്‍ അദ്ദേഹത്തെ കൈവിടാതിരുന്നത്. തന്‍റെ കുരിശിന്റെ കീഴെ വിശ്വസ്തപൂര്‍വ്വം നിന്ന വിശുദ്ധ യോഹന്നാനെയാണ് യേശു തന്റെ മാതാവിനെ ഏല്‍പ്പിക്കുന്നത്. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം വിശുദ്ധ യോഹന്നാന്‍ എഫേസൂസിലേക്കു പോയി. സഭാ ഐതിഹ്യമനുസരിച്ച് റോമന്‍ അധികാരികള്‍ വിശുദ്ധനെ ഗ്രീസിലെ ദ്വീപായ പടമോസിലേക്ക് നാടുകടത്തി. ഇവിടെ വെച്ചാണ് വിശുദ്ധന്‍ ‘വെളിപാട്’ സുവിശേഷം എഴുതുന്നത്. ആദ്യ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഡോമീഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്ത് റോമില്‍ വെച്ച് വിശുദ്ധനെ തിളക്കുന്ന എണ്ണയിലേക്കെറിയുകയും വിശുദ്ധന്‍ പൊള്ളലൊന്നും കൂടാതെ പുറത്ത്‌ വരികയും ചെയ്തു. അതിനാലാണ് വിശുദ്ധ യോഹന്നാനെ പടമോസിലേക്ക് നാടുകടത്തിയതെന്ന് പറയപ്പെടുന്നു. കൊളോസ്സിയത്തില്‍ ഈ അത്ഭുതത്തിനു സാക്ഷ്യം വഹിച്ച എല്ലാവരും ക്രിസ്തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്തുവെന്നും പറയപ്പെടുന്നു. ഡോമീഷിയന്‍ ചക്രവര്‍ത്തി അറിയപ്പെട്ടിരുന്നത് ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുന്ന കാര്യത്തിലായിരുന്നു. പുതിയ നിയമത്തിലെ ‘യോഹന്നാന്റെ സുവിശേഷ’ങ്ങളുടെ രചയിതാവ് എന്ന നിലക്കാണ് വിശുദ്ധ യോഹന്നാന്‍ കൂടുതലായും അറിയപ്പെടുന്നത്. പുതിയ നിയമത്തില്‍ ഇത് കൂടാതെ വേറെ നാല് പുസ്തകങ്ങള്‍ കൂടി വിശുദ്ധ യോഹന്നാന്‍ എഴുതിയിട്ടുണ്ട്. മൂന്ന് 'അപ്പസ്തോലിക പ്രവര്‍ത്തനങ്ങളും', ഒരു 'വെളിപാട് പുസ്തകവും'. “യേശുവിന്റെ പ്രിയപ്പെട്ട ശിക്ഷ്യ’നാണ് യോഹന്നാന്റെ സുവിശേഷങ്ങളുടെ ഗ്രന്ഥകര്‍ത്താവ്‌ എന്ന് പറയപ്പെടുന്നു. കൂടാതെ യോഹന്നാന്‍ 21:24-ല്‍ ‘യോഹന്നാന്റെ സുവിശേഷം’ 'പ്രിയപ്പെട്ട ശിക്ഷ്യന്റെ സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്' എന്ന് സൂചിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവയുടെ യഥാര്‍ത്ത എഴുത്ത്കാരന്‍ ആരാണെന്നതിനെ കുറിച്ചുള്ള ചര്‍ച്ച 200-മത്തെ വര്‍ഷം മുതല്‍ നിലനില്‍ക്കുന്നു. തന്റെ ‘ശ്ലൈഹീക ചരിത്ര’ത്തില്‍ യൂസേബിയൂസ്‌ ഇപ്രകാരം പറയുന്നു : യോഹന്നാന്റെ ആദ്യ ‘അപ്പസ്തോലിക പ്രവര്‍ത്തനങ്ങളും’, ‘സുവിശേഷങ്ങളും’ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റേതു തന്നെയാണെന്ന് അനുമാനിക്കാം. യൂസേബിയൂസ്‌ തുടര്‍ന്നു പറയുന്നു രണ്ടും, മൂന്നും ‘അപ്പസ്തോലിക പ്രവര്‍ത്തനങ്ങള്‍’ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റേതായിരിക്കുവാന്‍ വഴിയില്ല. യോഹന്നാന്റെ സുവിശേഷത്തില്‍ “യേശു ഇഷ്ടപ്പെട്ടിരുന്ന ശിക്ഷ്യന്‍” അല്ലെങ്കില്‍ “പ്രിയപ്പെട്ട ശിക്ഷ്യന്‍” എന്ന വാക്യം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതായി കാണാം. പക്ഷെ പുതിയനിയമത്തില്‍ യേശുവിനെ പരാമര്‍ശിക്കുന്ന വേറെ ഭാഗങ്ങളിലൊന്നും ഈ വാക്യം ഉപയോഗിച്ചിട്ടുള്ളതായി കാണുന്നില്ല.

വിശുദ്ധ യോഹന്നാനെ കരുണയുടെ അപ്പസ്തോലന്‍ എന്നും വിളിക്കുന്നു. തന്റെ ഗുരുവില്‍ നിന്നും പഠിച്ച ഒരു നന്മ, വിശുദ്ധന്‍ വാക്കുകളിലൂടെയും, മാതൃകയിലൂടെയും കാണിച്ചിട്ടുള്ള നന്മ. ക്രിസ്തുവിന്റെ ഈ പ്രിയപ്പെട്ട ശിക്ഷ്യന്‍ എ.ഡി. 98-ല്‍ എഫേസൂസില്‍ വച്ച് മരണമടഞ്ഞു. അവിടെ വിശുദ്ധനെ അടക്കം ചെയ്തിടത്ത് ഒരു ദേവാലയം പണിതുവെങ്കിലും പില്‍ക്കാലത്ത്‌ ഒരു മുസ്ലിം മസ്ജിദായി പരിവര്‍ത്തനം ചെയ്തു.

വിശുദ്ധ യോഹന്നാന്‍ സ്നേഹത്തിന്റേയും, വിശ്വസ്തതയുടേയും, സൗഹൃദത്തിന്റേയും, ഗ്രന്ഥകാരന്‍മാരുടേയും മാധ്യസ്ഥ വിശുദ്ധനായി കരുതപ്പെടുന്നു. ചിത്രങ്ങളില്‍ പലപ്പോഴും വിശുദ്ധനെ കഴുകനോടോപ്പം നില്‍ക്കുന്ന സുവിശേഷകനായി ചിത്രീകരിച്ചിട്ടുള്ളതായി കാണാം. സുവിശേഷത്തില്‍ അദ്ദേഹത്തിനുള്ള ഉന്നതിയേയാണ് ഇത് പ്രതീകവല്‍ക്കരിക്കുന്നത്. മറ്റ് ചില പ്രതീകങ്ങളില്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കി തന്റെ ശിക്ഷ്യന്‍മാര്‍ക്ക്‌ സുവിശേഷം പറഞ്ഞു കൊടുക്കുന്നതായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ‘ദി ചര്‍ച്ച് ഓഫ് ജീസസ്‌ ക്രൈസ്റ്റ്‌ ഓഫ് ലാറ്റര്‍-ഡേ വിശുദ്ധര്‍ പറയുന്നത് പ്രകാരം വിശുദ്ധ യോഹന്നാന് യേശു അനശ്വരത വാഗ്ദാനം ചെയ്തിരുന്നുവെന്നാണ്. കൂടാതെ 1829-ല്‍ വിശുദ്ധ യോഹന്നാനും പത്രോസിനും യാക്കോബിനുമൊപ്പം ഉയര്‍ത്തെഴുന്നേല്‍ക്കുകയും അപ്പസ്തോലിക തുടര്‍ച്ചയായി പൗരോഹിത്യം ഭൂമിയില്‍ പുനസ്ഥാപിക്കുകയും ചെയ്തു വെന്നും (Doctrine and Covenants 27:12.) ഇവര്‍ പറയുന്നു.


Related Articles »