Events - 2024

12 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കായി School of Evengelisation ധ്യാനം December 30 മുതൽ January 3 വരെ

സ്വന്തം ലേഖകൻ 24-12-2015 - Thursday

12 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കായി താമസിച്ചുള്ള SOE (School of Evengelisation) ധ്യാനം December 30 മുതൽ January 3 വരെ Cefn Lea Park-ൽ വച്ച് നടത്തപ്പെടുന്നു.

SOE ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്. 5 ദിവസം താമസിച്ചുകൊണ്ടുള്ള ഈ ധ്യാനത്തിലൂടെ പുതുസൃഷ്ടികളായി മാറി ശുശ്രൂഷ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതീയുവാക്കള്‍ സഭയ്ക്ക് പുതിയ പ്രത്യാശ പകരുകയാണ്.

ഈ ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.sehionuk.org/register എന്ന വെബ്‌ സൈറ്റിലൂടെ മുൻകൂറായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്