Wednesday Mirror - 2025
വൈദികന്റെ വിലമതിക്കാനാവാത്ത സ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ടോ?
തങ്കച്ചന്‍ തുണ്ടിയില്‍ 22-01-2025 - Wednesday
കാഴ്ചയുള്ളപ്പോള്‍ കണ്ണിന്‍റെ വില നാം മനസ്സിലാക്കാറില്ല. ഈയടുത്തകാലത്ത് അന്ധനായ ഒരു മനുഷ്യനുമായിട്ട് സംസാരിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കാഴ്ചയുടെ വില തമ്പുരാന്‍ വെളിപ്പെടുത്തി. പുരോഹിതന്‍റെ യഥാര്‍ത്ഥ വില അറിഞ്ഞെങ്കില്‍ മാത്രമേ പൗരോഹിത്യത്തെ ആദരിക്കാനും ബഹുമാനിക്കാനും സാധിക്കുകയുള്ളൂ.
ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമാണ്, അമ്മ രോഗിയായി മരണത്തോടടുത്ത സമയം. ആശുപത്രിയില്‍ സാധാരണയായി കുമ്പസാരിക്കാനും കുര്‍ബ്ബാന കൊടുക്കാനും നിയമിതനായ വൈദികന്‍ അന്ന്‍ ഉച്ചകഴിഞ്ഞേ എത്തുകയുള്ളൂ എന്നറിഞ്ഞപ്പോള്‍ അടുത്തുള്ള ആശ്രമത്തില്‍ വണ്ടിയുമായി ചെന്ന് അച്ഛനെ വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കകം എന്‍റെ കൂടെ വന്ന് അമ്മയ്ക്ക് അന്ത്യകൂദാശകള്‍ കൊടുക്കാനും നല്ല മരണത്തിനൊരുക്കാനും സാധിച്ചു.
Must Read: ആനയെ ആശീര്‍വദിക്കുന്ന വൈദികനും അത് അംഗീകരിക്കാത്ത വിശ്വാസികളും
ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ ഒരു പുരോഹിതന്‍റെ വില മനസ്സിലാക്കാന്‍ സാധിച്ചത്. വിന്‍സെന്‍റ് ഡി പോള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തില്‍ ചെന്നപ്പോള്‍ അവിടുത്തെ അമ്മ ഒരാഗ്രഹം പറഞ്ഞു. എന്‍റെ മകനെ, എനിക്കൊന്ന് കുമ്പസാരിച്ചു കുര്‍ബ്ബാന കൈക്കൊള്ളണം.
വികാരിയച്ചന്‍ അന്ന്‍ സ്ഥലത്തില്ലായിരുന്നു. ഉടന്‍ തന്നെ കോണ്‍വെന്‍റുമായി ബന്ധപ്പെട്ട് അടുത്ത പള്ളിയില്‍ വിളിച്ചു. അവിടെയും അച്ഛനില്ല. വീണ്ടും മറ്റൊരു പള്ളിയുമായി ബന്ധപ്പെട്ടു. ശാരീരികമായി അസുഖത്തിലായിരുന്നുവെങ്കിലും ത്യാഗം സഹിച്ചു അച്ഛന്‍ വന്നു. കുര്‍ബ്ബാനയും കൊടുത്തു. വികാരിയച്ചന്‍ എത്തുന്നതിനു മുന്‍പ് മരിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ വികാരിയച്ചന്‍റെ അഭാവത്തിലാണ് അദ്ദേഹത്തിന്‍റെ വില പലപ്പോഴും നാം തിരിച്ചറിയുന്നത്.
You May Like: പോളണ്ട് പ്രധാനമന്ത്രിയുടെ മകന്‍ തിരുപട്ടം സ്വീകരിച്ചു
അച്ചന്മാരെ പലപ്പോഴും കുറ്റപ്പെടുത്തിയിട്ടുണ്ട്. വികാരിയച്ചന്മാര്‍ക്ക് സ്ഥലംമാറ്റം വരുമ്പോള്‍ നല്ല അച്ഛനെ കിട്ടണമെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. അതെ സമയം ഇപ്രകാരമുള്ള നിമിഷങ്ങളില്‍ ഏതെങ്കിലുമൊരച്ചനെ നാം ആഗ്രഹിക്കാറില്ലേ. നല്ല ഒരച്ചനെ കിട്ടണമെന്ന് ഇടവകക്കാര്‍ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല.
ഇതിനൊരു മറുവശം കൂടിയുണ്ട്. എനിക്കൊരു നല്ല ഇടവക കിട്ടണമെന്ന് ഒരു വൈദികനും ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ചെന്നിരിക്കട്ടെ. ഈ രണ്ടു പ്രാര്‍ത്ഥനയും സ്വീകരിക്കുന്ന ദൈവം അച്ഛന് ചേര്‍ന്ന ഇടവകയും ഇടവകയ്ക്ക് ചേര്‍ന്ന അച്ഛനെയും കൊടുത്താല്‍ അച്ഛനും ഇടവകക്കാര്‍ക്കും പരാതി പറയാന്‍ അവകാശമുണ്ടോ? ചുരുക്കത്തില്‍, എന്‍റെ ഇടവകയ്ക്കു കിട്ടുന്ന വൈദികന്‍ നല്ല വൈദികനല്ലായെന്നു എനിക്കു തോന്നുമ്പോള്‍ ഞാനും നല്ലവനല്ലായെന്നു ചിന്തിച്ചാല്‍ പ്രശ്നം തീര്‍ന്നു.
Must Read: വീണുപോകുന്ന വൈദികരും സോഷ്യൽ മീഡിയായിലെ വിശ്വാസികളും
ഇതിനൊരു മറുവശം കൂടിയുണ്ട്. ജോണ്‍ മരിയ വിയാനിയച്ചനെയും ആര്‍സ് ഇടവകയേയും താരതമ്യപ്പെടുത്തിയാല്‍ ഇവിടെ തെറ്റുപറ്റും. കാരണം കഴിവുള്ള അച്ചന്മാര്‍ക്ക് സാധിക്കാത്തത് വിയാനിയച്ചന്‍ സാധിച്ചെടുത്തു. എങ്കിലും ജനങ്ങളുടെ വിശുദ്ധിയും അച്ചന്മാരുടെ വിശുദ്ധിയും തമ്മില്‍ ബന്ധമുണ്ടെന്നുള്ളത് വാസ്തവമാണ്.
പൊതുവേ ജനങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് മുന്‍കോപം. സ്ഥലം മാറി വന്ന അച്ഛനെക്കുറിച്ച് ഒരാളോടു ചോദിച്ചപ്പോള്‍ പറഞ്ഞ കാര്യം അങ്ങേര്‍ക്ക് പോലീസ് ജോലിയായിരുന്നു. നല്ലതെന്നാണ്. ഇവിടെയും ഒരു മറുവശമുണ്ട്. പോലീസില്‍ പോലും അച്ചന്മാരുടെ സ്വഭാവമുള്ള ആളുകളുണ്ട്. ഇവിടെ വൈദികരുടെ അഭിഷേകത്തിന്‍റെ വില മാത്രം ജനങ്ങള്‍ നോക്കിയാല്‍ മതി. ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അതാണ് വലുത്. കാരണം നമ്മെയൊക്കെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്നത് വൈദികരുടെ അഭിഷേകമാണ്. വൈദികരുടെ ജീവിതസാക്ഷ്യം വൈദികരെ ബാധിക്കുന്ന കാര്യമാണ്.
Also Read: കളിക്കളത്തില്‍ നിന്നു അള്‍ത്താരയിലേക്ക്: ഫിലിപ്പ് മുള്‍റൈന്‍ തിരുപട്ടം സ്വീകരിച്ചു
എന്തൊക്കെ കുറവുണ്ടായാലും നാമിന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളും ത്യജിക്കുന്ന ത്യാഗത്തിന്‍റെ വില തമ്പുരാന്‍ കൊടുക്കുന്നത് നമ്മുടെ ബുദ്ധിക്കതീതമാണ്. ദൈവം നമുക്കുവേണ്ടി മാറ്റി നിര്‍ത്തിയവര്‍. നമ്മുടെ ആത്മരക്ഷയില്‍ അശ്രദ്ധ കാണിച്ചാല്‍ കണക്കു കൊടുക്കെണ്ടവര്‍. അതുപോലെ ബഹുമാനവും ആദരവും നാം നല്‍കിയില്ലെങ്കില്‍ നമ്മോടും കണക്കു ചോദിക്കും. ദൈവത്തെ മനുഷ്യരിലേക്കും മനുഷ്യരെ ദൈവത്തിലേക്കും എത്തിക്കുന്ന മഹോന്നത സ്ഥാനം. മാലാഖമാര്‍ പോലും ഭയഭക്തിയോടെ നോക്കുന്ന സ്ഥാനം.
മുന്‍ഭാഗങ്ങള്‍:
വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം - ഭാഗം XVIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കുക - ഭാഗം XIX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പൗരോഹിത്യത്തിന്‍റെ വില മനസ്സിലാക്കിയിട്ടുണ്ടോ? ഭാഗം XX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എനിക്കും വിശുദ്ധനാകാം, നിനക്കും.....! ഭാഗം XXI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക