Wednesday Mirror - 2025
പൗരോഹിത്യത്തിന്‍റെ വില മനസ്സിലാക്കിയിട്ടുണ്ടോ?
തങ്കച്ചന്‍ തുണ്ടിയില്‍ 02-08-2017 - Wednesday
"ഞാന്‍ ഒരു പുരോഹിതനാകാന്‍ വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചാല്‍ പോരാ. ഒരു വിശുദ്ധനായ പുരോഹിതനാകാന്‍ പ്രാര്‍ത്ഥിക്കണം" - വിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് ഒരിക്കല്‍ ക്ലാസ്സെടുത്തിട്ടു പുറത്തിറങ്ങിയപ്പോള്‍ വൈദികപരിശീലനത്തില്‍ ആയിരുന്ന ഒരു ബ്രദര്‍ പറഞ്ഞ വാക്കുകള്‍ എന്നില്‍ ഏറെ സന്തോഷമുണര്‍ത്തി എന്നു മാത്രമല്ല അദ്ദേഹത്തിന്‍റെ പുത്തന്‍ കുര്‍ബ്ബാനയ്ക്ക് ക്ഷണിച്ചപ്പോള്‍ പ്രതികൂല സാഹചര്യമായിരുന്നിട്ടു പോലും ത്യാഗം സഹിച്ചു ആ ധന്യമുഹൂര്‍ത്തത്തില്‍ പങ്കെടുത്തു. ആ തിരുക്കര്‍മ്മങ്ങളില്‍ എനിക്കേറെ സംതൃപ്തി തോന്നി. എന്‍റെ പ്രാര്‍ത്ഥന അതിന്‍റെ പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ഇനിയും കൂടുതല്‍ പ്രാര്‍ത്ഥിക്കണം.
അദ്ദേഹം ആദ്യബലിയര്‍പ്പണത്തില്‍ തന്നെ ഒരു വിശുദ്ധനായ പുരോഹിതനാണ്. ഇനി ഈ വിശുദ്ധിയുടെ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനിയും തന്‍റെ ദൗത്യം തന്‍റെ ജീവിതകാലം മുഴുവന്‍ ദൈവഹിതത്തിനനുസരണം മുന്നേറണം. അടുത്തവര്‍ഷം ബലിയര്‍പ്പണത്തിനായി ഒരുങ്ങുന്ന ഒരു ബ്രദറിന്‍റെയും ആവശ്യം ഇതുതന്നെ. ഇടയ്ക്കൊക്കെ കാണുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ പറയും. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു നിയോഗമാണിത്.
ഒരു പുരോഹിതന്‍റെ വില മനസ്സിലാക്കിയതില്‍ പിന്നെ പുരോഹിതരെ പലപ്പോഴും അസൂയയോടെയാണ് നോക്കുന്നത്. പൗരോഹിത്യ വര്‍ഷത്തില്‍ ഒരു തീരുമാനമെടുത്തു - പുരോഹിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഒരു പുരോഹിതനെക്കുറിച്ച് ഒരിക്കലും കുറ്റം പറയുകയില്ല. ഇവിടെ വലിയ അത്ഭുതം സംഭവിച്ചു. ഈ തീരുമാനമെടുത്തതില്‍ പിന്നെ ഞാനുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള എല്ലാ പുരോഹിതരും എന്‍റെ വചനപ്രഘോഷണത്തിലും എഴുത്തിലും ശുശ്രൂഷയിലുമൊക്കെ ഏറെ പ്രോത്സാഹിപ്പിക്കും. എന്‍റെ ഇന്നത്തെ വളര്‍ച്ചയില്‍ പുരോഹിതന്മാരുടെ പ്രോത്സാഹനം വിവരിക്കാന്‍ വാക്കുകളില്ല.
ഇനി ഈ കുറിപ്പെഴുതാന്‍ തന്നെ കാരണം ഒരു പുരോഹിതന്‍റെ കത്തിലെ നല്ല വാക്കുകളാണ്. അതും വലിയ പണ്ഡിതനും അത്മായരെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു പുരോഹിതന്‍. ഇടവകവികാരിമാര്‍ക്ക് സ്ഥലം മാറ്റം നല്ലൊരു കാഴ്ചപ്പാടാണ്. വിശുദ്ധി പരത്തുന്ന പുരോഹിതരുടെ സാന്നിധ്യം എല്ലാ ഇടവകയ്ക്കും ലഭിക്കുമല്ലോ.
ദിവ്യബലിക്കു ശേഷം വൈദികവര്‍ഷം കഴിഞ്ഞതില്‍ പിന്നെ മിക്കവാറും പള്ളികളിലും വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ വൈദികന്‍റെ കരങ്ങളെയും നാവിനെയും ഹൃദയത്തെയുമൊക്കെ സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇതില്‍ എന്നെ ഏറ്റവുമധികം ആനന്ദിപ്പിക്കുന്ന ഒരു ഭാഗമുണ്ട്. അതിപ്രകാരമാണ് "ഇവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും പരത്തില്‍ നിത്യസൗഭാഗ്യത്തിനും ഇടയാകട്ടെ.' വൈദികരുടെ വിലയോര്‍ത്ത് അസൂയ ഉണ്ടെങ്കിലും ഈ ഭാഗം വരുമ്പോള്‍ അഭിമാനം തോന്നുന്നു.
എല്ലാ പുരോഹിതര്‍ക്കും ഒരേ കാഴ്ചപ്പാടല്ല, വ്യത്യസ്ത കാഴ്ചപ്പാടാണല്ലോ ഉള്ളത്. തീര്‍ച്ചയായും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള പുരോഹിതന്‍ ഒരു ഇടവകയില്‍ മാറി വരുമ്പോള്‍ ആ ഇടവകയിലും വ്യത്യസ്ത നന്മകള്‍ വന്നു കൊള്ളും. എങ്കിലും ഒരു വൈദികന്‍ സ്ഥലം മാറി വരുമ്പോള്‍ ഞാന്‍ ഏറെ പ്രാര്‍ത്ഥിക്കുന്നത് ബലിയര്‍പ്പണത്തില്‍ തീക്ഷ്ണതയുള്ള ഒരു വൈദികനെയാണ്. വൈദികര്‍ ബലിയര്‍പ്പകരാണല്ലോ. ആര്‍സ് എന്ന്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വി. ജോണ്‍ മരിയ വിയാനിയെയാണ്.
പല ഇടവകകളിലും ചെല്ലുമ്പോള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഞങ്ങളുടെ അച്ഛന്‍. ഞാനവരോട് തിരിച്ചും അഭിമാനത്തോടെ പറയാറുണ്ട്. നിങ്ങളുടെ മാത്രമല്ല ഇദ്ദേഹം ഞങ്ങളുടെയും അച്ഛനായിരുന്നു. അതെ, ഒരു പുരോഹിതന്‍ ഒരു ഇടവകയ്ക്കു സ്വന്തമായിരുന്നാലും പല ഇടവകയ്ക്കും അദ്ദേഹം സ്വന്തമായിരുന്നു. എല്ലാവരുടെയും സ്വന്തമായവന്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ സ്വന്തം. എല്ലാവരുടെയും സ്വന്തം. ഒരു പുരോഹിതന്‍റെ കാഴ്ചപ്പാടുകളും ഒരു ഇടവകയെത്തന്നെ മാറ്റിമറിക്കാം.
എനിക്ക് നേരിട്ട് അറിയാവുന്ന സംഭവത്തിലൂടെ വ്യക്തമാക്കാം. 500-ല്‍ താഴെ കുടുംബങ്ങളുള്ള ഇടവക. 7 മണിക്ക് കുര്‍ബ്ബാന. സാമാന്യം നല്ലപോലെ ആളുകള്‍. എന്നാല്‍ എല്ലാ ദിവസവും 7 മണിക്കുള്ള പതിവു കുര്‍ബ്ബാനയ്ക്കു മുന്‍പ് 6-15 നു ഒരു കുര്‍ബ്ബാന കൂടി പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ചു. ആളുകളുടെ നല്ല സഹകരണം. പള്ളിയില്‍ ആളുകള്‍ വര്‍ദ്ധിച്ചു. ഒരുക്കലും ബലിമുടക്കാത്ത എനിക്ക് ഏറെ സഹായകരമാണ്. രാവിലെ യാത്ര പുറപ്പെടേണ്ടപ്പോള്‍ ഈ പള്ളിയില്‍ പോയാല്‍ മതി. ഇവിടെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം രണ്ടു കുര്‍ബ്ബാനയ്ക്കും ആളുകള്‍ സഹകരിക്കുന്നു എന്നതാണ്.
രണ്ടു കുര്‍ബ്ബാനയര്‍പ്പിച്ചു കൊണ്ടിരുന്ന പള്ളിയില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ ഒറ്റ കുര്‍ബ്ബാന ആക്കിയപ്പോള്‍ ആളുകള്‍ കുറഞ്ഞു. ഒറ്റ കുര്‍ബ്ബാനയുള്ള പള്ളിയില്‍ രണ്ടു കുര്‍ബ്ബാന ആക്കിയപ്പോള്‍ ആളുകള്‍ കൂടി. പലരുമായി സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് ഇത് ദൈവത്തിന്‍റെ പ്രത്യേക ഇടപെടലാണ്. തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കിട്ടിയപ്പോള്‍ പള്ളിയില്‍ വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. പ്രത്യേകിച്ചു ജോലിക്കാര്‍, ബിസിനസ്സുകാര്‍. ബലിയര്‍പ്പണം അവരുടെ ജീവിതശൈലിയായി മാറിയപ്പോള്‍ കൂടുതല്‍ ദൈവാനുഗ്രഹം ലഭിച്ചതായി അവര്‍ സാക്ഷ്യപ്പെത്തുന്നു.
വി. കുര്‍ബ്ബാനയെ സ്നേഹിക്കുന്ന വൈദികര്‍ തുടക്കത്തില്‍ സൂചിപ്പിച്ച ബ്രദറിനെപ്പോലെ വിശുദ്ധനായി തന്നെ തീരുമെന്ന് മാത്രമല്ല, കുടുംബങ്ങളേയും സഭയേയും ഇടവകയേയും വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യും. ഇക്കഴിഞ്ഞ മാസം വി.കുര്‍ബ്ബാനയെക്കുറിച്ച് ക്ലാസ്സെടുക്കാന്‍ ഒരു സ്ഥലത്ത് വിളിച്ചു. ട്രെയിന്‍ യാത്രയായതിനാല്‍ വീല്‍ ചെയറില്‍ ഇരുന്ന്‍ പ്രഘോഷിക്കുന്ന ഒരു സഹോദരനെയും കൊണ്ടുപോകേണ്ടതിനാല്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ല. എനിക്ക് പരിചയമുള്ള വൈദികനായിരുന്നതിനാല്‍ കുര്‍ബ്ബാനയെക്കുറിച്ച് ഞാന്‍ ഇപ്രകാരം പറഞ്ഞു. ഞാന്‍ വരാം. പക്ഷേ വൈകുന്നേരം കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. അച്ചനത് സമ്മതിച്ചു.
ഞാന്‍ വീണ്ടും കുര്‍ബ്ബാന നഷ്ടപ്പെടുമെന്ന് ആശങ്ക പറഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്, "ധൈര്യമായി പോരൂ. ഒന്നുമല്ലെങ്കിലും ഞാനൊരച്ചനല്ലേ" വൈകുന്നേരം അച്ചനുമായി കണ്ടുമുട്ടി. ആ ധ്യാനത്തിലെ കുര്‍ബ്ബാന കഴിഞ്ഞിരുന്നു. അച്ചന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുര്‍ബ്ബാനയുടെ കാര്യം സൂചിപ്പിച്ചു. ഉടന്‍ അച്ചന്‍ പോകും വഴി എന്നെ വൈകുന്നേരം 6 മണിക്ക് കുര്‍ബ്ബാനയുള്ള പള്ളിയില്‍ എത്തിച്ചു. ഈ അച്ചനെ ഞാന്‍ എങ്ങനെ മറക്കും ഈ അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കാന്‍ എനിക്ക് സാധിക്കുമോ.
പലപ്പോഴും എന്നെ ഏറെ സ്നേഹിക്കുന്ന എനിക്ക് എന്തും സംസാരിക്കാന്‍ സ്വാതന്ത്ര്യം തന്നിട്ടുള്ള അച്ചന്മാരോടു ഞാന്‍ ചോദിക്കാറുണ്ട്. പ്രിയപ്പെട്ട അച്ചാ ആനയ്ക്ക് ആനയുടെ യഥാര്‍ത്ഥ ശക്തി അറിയാമോ? പൗരോഹിത്യം - അതിന്‍റെ യഥാര്‍ത്ഥ വിലയറിഞ്ഞാല്‍ - കര്‍ത്താവേ നിന്‍റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെയെന്ന ഒറ്റവാക്കില്‍ എന്താണു സംഭവിക്കുന്നത്? ഇനി വിശ്വാസികള്‍ വൈദികന്‍റെ വില അറിയണം. അവര്‍ നമ്മുടെ സ്വന്തമാണ്. സഭയുടെ സ്വന്തമാണ്. അതോടൊപ്പംതന്നെ അവര്‍ ദൈവത്തിന്‍റെ സ്വന്തമാണ്. ഭൂമിയില്‍ നമ്മുടെ ആത്മാക്കളുടെ സംരക്ഷണം അവരെയാണ് ഏല്‍പ്പിച്ചിരിക്കുനത്. അവരര്‍ഹിക്കുന്ന ബഹുമാനം, ആദരവ് നല്‍കേണ്ടതാണ്. വിശ്വാസികളുടെ കടമയാണത്. ഇതൊരിക്കലും മറക്കരുത്.
.................തുടരും.................
വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം - ഭാഗം XVIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കുക - ഭാഗം XIX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക