India - 2024

ബധിരരായവര്‍ക്കു വേണ്ടി ബധിരനായ പോളച്ചന്റെ ബലിയര്‍പ്പണം നവ്യാനുഭവമായി

സ്വന്തം ലേഖകന്‍ 20-11-2017 - Monday

കൊച്ചി: ഹൃദയത്തില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥന കരചലനങ്ങളിലും കണ്ണുകളിലും നിന്നും ഉയര്‍ത്തിക്കൊണ്ട് ഇംഗ്ലണ്ടിൽ നിന്നെത്തിയ ജന്മനാ ബധിരനായ വൈദികൻ ഫാ. പോൾ ഫ്ലെച്ചർ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ദിവ്യബലിയര്‍പ്പിച്ചു. ഹോളിക്രോസ് സന്യാസ സമൂഹാംഗമായ ഫാ. ബിജു ലോറന്‍സ് മൂലക്കരയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡഫ് മിനിസ്ട്രിയെക്കുറിച്ചറിഞ്ഞ് അതിന്റെ ഭാഗമായാണ് ദിവ്യബലിയര്‍പ്പിക്കാന്‍ ഫാ. പോള്‍ ഫ്‌ളെച്ചര്‍ കൊച്ചിയില്‍ എത്തിയയത്. ബലിയര്‍പ്പണത്തില്‍ ഫാ. ബിജുവും സഹകാര്‍മ്മികനായിരിന്നു.

ശ്രവണ വൈകല്യമുള്ളവര്‍ക്കയി എല്ലാ ഞായറാഴ്ചയും ഫാ. ബിജു മൂലക്കരയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ പള്ളികളിൽ ദിവ്യബലി നടത്താറുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് ബധിരരായവര്‍ക്കു വേണ്ടി ബധിരനായ വൈദികന്‍ ബലിയര്‍പ്പണം നടത്തുന്നത്. പ്രാർത്ഥനകള്‍ക്കിടെ വാക്യങ്ങൾ സ്ക്രീനിൽ എഴുതിക്കാണിക്കുന്നുണ്ടായിരിന്നു. നൂറോളം വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.

ശബ്ദം ദൈവത്തോടുള്ള ആശയ വിനിമയത്തിന് മാനദണ്ഡമല്ല എന്ന ചിന്ത ഊട്ടി ഉറപ്പിക്കാനും പൗരോഹിത്യ ജീവിതം ശ്രവണ-സംസാര വെല്ലുവിളികൾ നേരിടുന്നവരുടെ ആത്മീയതക്കുമായും മാറ്റിവെച്ച വൈദികനാണ് ഫാ. പോൾ ഫ്ലെച്ചർ. വിശ്വാസികളുമായി ആശയ വിനിമയം നടത്തിയ അദ്ദേഹം ദിവ്യബലിക്ക് ശേഷം നടന്ന അനുമോദന യോഗത്തില്‍ കേരളത്തില്‍ വരാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിശ്വാസികളുമായി പങ്കുവെച്ചു. ഇംഗ്ലണ്ടിലെ ജസ്യൂട്ട് കമ്യൂണിറ്റിയുടെ സുപ്പീരിയറാണ് ഫാ.പോൾ െഫ്ലച്ചർ.


Related Articles »