India - 2025

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളര്‍ഷിപ്പ് 50% വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ

പ്രവാചകശബ്ദം 31-01-2025 - Friday

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പകുതിയാക്കി വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി പ്ലാനുകൾ 50 ശതമാനം വെട്ടിച്ചുരുക്കാനുള്ള നിർദേശത്തിൻ്റെ ഭാഗമായാണ് ന്യൂനപക്ഷ സ്കോളർഷിപ്പും പകുതിയാക്കിയത്. സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പൊതുഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുറത്തിറക്കി. പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേ ഴ്സസ്മെന്റ്, വിദേശത്തു പഠിക്കാനുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ് എന്നിവയടക്കം വെട്ടിക്കുറച്ചവയിൽ ഉൾപ്പെടുന്നു.

സ്കോളർഷിപ്പ് തുക 50 ശതമാനം വെട്ടിക്കുറച്ചതോടെ ക്രിസ്‌ത്യൻ, മുസ്‌ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സ‌ി തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്കോളർഷിപ്പിന് അർഹരായ പകുതിയോളം വിദ്യാർഥികളുടെ സഹായമാണ് നിലയ്ക്കുന്നത്. ഐഐടി, ഐഐഎം സിഎ- ഐസിഡബ്ല്യുഎ, യുജിസി, സിഎസ്ആർ, നെറ്റ് കോച്ചിംഗ്, ഐടിസി ഫീസ് റീ ഇമ്പേഴ്‌സ്മെൻ്റ്, മദർ തെരേസ, എപിജെ അബ്ദുൾ കലാം എന്നീ ഒമ്പത് സ്കോളർഷിപ്പുകളുടെ തുകകളാണ് പകുതിയാക്കി ചുരുക്കിയത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‍ അനാവശ്യമായി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിക്കുമ്പോഴാണ് സ്കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കുന്നത്.


Related Articles »