India - 2024

ഓഖി ദുരന്തം: സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ പ്രക്ഷോഭത്തിലേക്ക്

സ്വന്തം ലേഖകന്‍ 09-12-2017 - Saturday

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് ലത്തീന്‍ കത്തോലിക്ക സഭ പ്രക്ഷോഭത്തിലേക്ക്. കടലില്‍ ഒറ്റപ്പെട്ടുപോയ അവസാന ആളെവരെ രക്ഷപെടുത്തി തിരികെ കൊണ്ടുവരാത്തപക്ഷം വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് വൈദികരുടെ യോഗത്തിന് ശേഷം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യുജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

ഇതുപോലുള്ള ദുരന്തങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച അനുഭവങ്ങള്‍ ഉണ്ട്. ആ സാഹചര്യത്തില്‍ ഓഖി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. 285 പേരെ ഇപ്പോഴും തിരിച്ചെത്തിക്കാനുണ്ടെന്നും അവര്‍ എവിടെയായാലും മൃതദേഹമെങ്കിലും കണ്ടെത്തണമെന്നും ഫാ. യുജിന്‍ പെരേര ആവശ്യപ്പെട്ടു. പല മൃതദേഹങ്ങളും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണ്. ഇതില്‍ സഭ ആശങ്കയിലാണെന്നും ഫാ. യുജിന്‍ പെരേരെ പറഞ്ഞു.


Related Articles »