India - 2024

മാര്‍ കുന്നശേരി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍ 15-06-2018 - Friday

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്റെ ഉദ്ഘാടനം നടന്നു. ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാവരുടെയും സഹകരണത്തോടെ പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാവരിലേക്കും എത്തണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

ഫൗണ്ടേഷന്‍ രക്ഷാധികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ്, ബിഷപ്പ് ജോസഫ് പണ്ടാരശേരില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തോമസ് ചാഴികാടന്‍ മാനേജിംഗ് ട്രസ്റ്റി, ടി.പി. ശ്രീനിവാസന്‍ , ജോയി ജോസഫ് കൊടിയന്ത്ര, മോന്‍സ് ജോസഫ് എംഎല്‍എ, ബിസിഎം കോളജ് മുന്‍ പ്രിന്‍സിപ്പല്‍ രമണി തറയില്‍, സാവിയോ കുന്നശേരി എന്നിവരാണ് ട്രസ്റ്റിന്റെ മറ്റ് അംഗങ്ങള്‍.


Related Articles »