News - 2024

പാക്കിസ്ഥാനില്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തിന് ക്രൈസ്തവര്‍ ഹൈക്കോടതിയിലേക്ക്

സ്വന്തം ലേഖകന്‍ 28-06-2018 - Thursday

ലാഹോർ: പാക്കിസ്ഥാനില്‍ ക്രൈസ്തവ ദേവാലയം ഉപയോഗിക്കാൻ നിയമാനുമതി തേടി വിശ്വാസികള്‍ ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ അധികൃതർ അടച്ചു പൂട്ടിയ ദേവാലയത്തിൽ പ്രാർത്ഥന അനുവദിക്കണമെന്ന ആവശ്യവുമായാണ് വിശ്വാസികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ നയ്യ സരബ്ബയിലെ ദേവാലയം രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഇസ്ളാം മതസ്ഥരുടെ പ്രതിഷേധത്തെ തുടർന്ന് പൂട്ടിയത്. പ്രദേശത്തെ നാൽപതോളം ക്രൈസ്തവ കുടുംബങ്ങളുടെ ഏക ആശ്രയമായിരിന്നു ദേവാലയം. മറ്റൊരു സ്ഥലത്ത് ദേവാലയം നിർമ്മിക്കണമെന്ന ഉടമ്പടിയിൽ ഒപ്പു വെയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനിടെയാണ് വിശ്വാസികള്‍ കോടതിയെ നേരിട്ടു സമീപിച്ചിരിക്കുന്നത്.

ഭരണഘടന വിരുദ്ധവും മനുഷ്യവകാശ ലംഘനവുമായ അധികാരികളുടെ നടപടികൾ ക്രൈസ്തവ ജീവിതം ദുരിതപൂർണ്ണമാക്കുന്നതായി ഇടവകാംഗമായ ഷാഹദ് മുൻഷി വ്യക്തമാക്കി. മതപരമായ വസ്തുക്കളെല്ലാം ദേവാലയത്തിൽ നിന്നും നീക്കം ചെയ്ത് ദേവാലയം താമസ സ്ഥലമായി ഉപയോഗിക്കാനാണ് വിശ്വാസികള്‍ക്ക് പോലീസ് നല്കിയിരിക്കുന്ന നിര്‍ദ്ദേശം. ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്ന മതപരമായ എല്ലാ രൂപങ്ങളും നീക്കം ചെയ്യാന്‍ അടുത്തിടെ നിര്‍ദ്ദേശം ലഭിച്ചിരിന്നു. ഇസ്ലാം ഭൂരിപക്ഷ മേഖലയില്‍ ക്രൈസ്തവ ദേവാലയം വേണ്ടെന്ന മുസ്ലിം മതസ്ഥരുടെ ആവശ്യത്തിനു പോലീസും പിന്തുണ നല്‍കുകയായിരിന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികള്‍ കോടതിയെ സമീപിച്ചത്.


Related Articles »