Purgatory to Heaven. - March 2025
ദൈവസ്നേഹാഗ്നിയില്‍ ശുദ്ധരാക്കപ്പെടുന്ന ആത്മാക്കള്‍
സ്വന്തം ലേഖകന്‍ 06-03-2024 - Wednesday
അവര്‍ പരസ്പരം പറഞ്ഞു, "വഴിയില്‍ വെച്ച് അവന്‍ വിശുദ്ധ ലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചില്ലേ” (ലൂക്കാ 24:32)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-6
"നമ്മുടെ കര്‍ത്താവായ ദൈവം ഒരു ദഹിപ്പിക്കുന്ന അഗ്നിയാണ്. വാസ്തവത്തില്‍ ദൈവം വമിക്കുന്ന തീ ഒന്നിനേയും നശിപ്പിക്കുന്നില്ല. അത് മധുരതരമായി ജ്വലിക്കുകയാണ് ചെയ്യുന്നത്. അത് ഒരുവനെ പൂര്‍ണ്ണമായ ആനന്ദത്തിലേക്ക് എത്തിക്കുന്നു" (വിശുദ്ധ ബെര്‍ണാഡ്).
വിചിന്തനം: ഞാന്‍ നോക്കികൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപവിഷ്ടനായി. അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ! തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്‌നി (ദാനിയേല്‍ 7:9). പ്രവാചകനായ ദാനിയേല്‍ ദൈവത്തിന്റെ സിംഹാസനം തീജ്വാലകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. യേശുവിന്റെ തിരുഹൃദയത്തിലും ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു തീ നാളമുണ്ട്. നമ്മളോടുള്ള സ്നേഹത്താല്‍ അവന്റെ ഹൃദയം ജ്വലിച്ചുകൊണ്ടിരിക്കുന്നു. മറ്റാരേക്കാളും അധികമായി, മറ്റാര്‍ക്കും സാധിക്കുന്നതിലുമധികമായി അവന്‍ നമ്മെ സ്നേഹിക്കുന്നു. നമ്മള്‍ മരിക്കുമ്പോള്‍ ഈ സ്നേഹത്താല്‍ ദഹിപ്പിക്കുന്ന അഗ്നിയിലേക്കാണ് നാം എടുക്കപ്പെടുന്നത്. സ്വര്‍ഗ്ഗീയ പിതാവിന്റെ സ്നേഹത്തെക്കുറിച്ചുള്ള കൂടുതല്‍ ബോധ്യത്തിനായി പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക