India - 2024

പ്രത്യാശ കൈവെടിയാതെ മുന്നേറാന്‍ കേരള കത്തോലിക്ക സഭയ്ക്കു കഴിയും: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 05-12-2018 - Wednesday

കൊച്ചി: പ്രതിസന്ധികള്‍ അലട്ടുന്‌പോഴും സത്യത്തിന്റെ പാതയില്‍ പ്രത്യാശ കൈവെടിയാതെ മുന്നേറാന്‍ കേരള കത്തോലിക്കാ സഭയ്ക്കു സാധിക്കുമെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. കെസിബിസിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിബിസി) സംയുക്ത സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെയും സത്യത്തിന്റെയും ചൈതന്യത്തില്‍ ജീവിക്കാനും മറ്റുള്ളവര്‍ക്കു സേവനം ചെയ്യാനും സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹമാണു സഭയുടെ ശക്തി. ദൈവരാജ്യ സംസ്ഥാപനത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതോടൊപ്പം, നീതിയും സമാധാനവും സമൂഹത്തില്‍ സംജാതമാകാന്‍ സഭ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ ഡോ. മാത്യു ഇല്ലത്തുപറന്പില്‍, കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെസിബിസി ശീതകാല സമ്മേളനം ഇന്നും നാളെയുമായി പിഒസിയില്‍ നടക്കും.


Related Articles »