India - 2024

ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്ററുകള്‍

പ്രവാചക ശബ്ദം 28-02-2021 - Sunday

തിരുവനന്തപുരം ലത്തീൻ അതിരൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തിന്റെ പേരില്‍ സംഘപരിവാര്‍ അനുഭാവ പേജുകളില്‍ വ്യാജ പോസ്റ്ററുകള്‍. രാജ്യപുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍‌എസ്‌എസ് എന്നും സംഘടനയില്‍ നിന്നും ബി‌ജെ‌പിയില്‍ നിന്നും അകലം പാലിച്ചതും തെറ്റിദ്ധാരണ മൂലമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞുവെന്ന ഉള്ളടക്കത്തോടെയാണ് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇത് വ്യാജമാണെന്നും കോവിഡ് 19 ബാധിച്ചതിന് ശേഷം ആര്‍ച്ച് ബിഷപ്പ് പരസ്യമായ പ്രസ്താവനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലായെന്നും മീഡിയ കമ്മീഷന്‍ പ്രതിനിധി പ്രവാചകശബ്ദത്തോട് പറഞ്ഞു. മുന്‍പ് കുമ്മനം രാജശേഖരന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തെ സന്ദര്‍ശിച്ചപ്പോഴും സമാനമായ രീതിയിലുള്ള വ്യാജ പോസ്റ്ററുകള്‍ സംഘപരിവാര്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »