News - 2024

ഭീഷണികള്‍ക്ക് നടുവില്‍ ക്രിസ്തുമസിനായി പ്രാര്‍ത്ഥനയോടെ അഫ്ഗാന്‍ സമൂഹം

സ്വന്തം ലേഖകന്‍ 21-12-2018 - Friday

കാബൂൾ: ന്യൂനപക്ഷമാണെങ്കിലും ക്രിസ്തുമസിനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരായി അഫ്ഗാനിസ്ഥാനിലെ വിശ്വാസ സമൂഹം. രാജ്യത്തെ സ്വതന്ത്ര മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള ബാർണബൈറ്റ് വൈദികൻ ഫാ.ജിയോവാനി സ്കാലസേയാണ് ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ അഫ്ഗാനിസ്ഥാനിലെ ക്രിസ്തുമസിനുള്ള ഒരുക്കങ്ങളെ കുറിച്ച് വിവരിച്ചത്. നവംബര്‍ അവസാനം തന്നെ ക്രിസ്തുമസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും തിരുപ്പിറവി ചടങ്ങുകളിൽ ഭൂരിപക്ഷം ക്രൈസ്തവരും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

"രാജ്യത്തെ ഏക കത്തോലിക്ക ദേവാലയം കാബൂളിലെ ഇറ്റാലിയൻ എംബസിക്കുള്ളിലാണ്. കഴിഞ്ഞ ഞായറാഴ്ച ദേവാലയത്തിനു മുന്നിൽ സ്ഥാപിച്ച ക്രിസ്തുമസ് ട്രീ തെളിയിച്ച് തിരുപ്പിറവിയുടെ നൊവേന ആരംഭിച്ചു. നാൽപത് വർഷത്തോളമായി യുദ്ധഭീതി നിലനിൽക്കുന്ന രാജ്യത്തെ കത്തോലിക്ക ആരാധനാക്രമങ്ങൾക്ക് വൻ സുരക്ഷയിലാണ് നിർവഹിച്ചു പോകുന്നത്. ഡിസംബർ ഇരുപത്തിനാലിന് തിരുപ്പിറവി ശുശ്രൂഷകളും ദിവ്യബലിയും വൈകുന്നേരം നടത്തപ്പെടും". കൂടുതൽ വിശ്വാസികളുടെ പങ്കാളിത്തം ഉദ്ദേശിച്ച് നാറ്റോ ബേസിലായിരിക്കും ക്രിസ്തുമസ് കുർബാന ക്രമീകരിക്കുന്നതെന്നും ഫാ. സ്കാലസേ കൂട്ടിച്ചേര്‍ത്തു.

ഇസ്ളാമിക രാഷ്ട്രമായ അഫ്ഗാനിസ്ഥാനിൽ കാരുണ്യത്തിന്റെ പാത രചിക്കുകയാണ് കത്തോലിക്ക സഭ. നാൽപത് വർഷത്തോളമായി യുദ്ധഭീതി നിലനിൽക്കുന്ന രാജ്യത്തു അതീവ ജാഗ്രതയോടെയാണ് സഭ ശുശ്രൂഷകള്‍ നിർവഹിച്ചു പോകുന്നത്. ഇറ്റാലിയൻ എംബസിയിലെ ദേവാലയത്തിന് പുറമേ അന്താരാഷ്ട്ര സന്യാസ സമൂഹമായ ചിൽഡ്രൻ പ്രോ-കാബൂൾ, മിഷ്ണറീസ് ഓഫ് ചാരിറ്റി, ഇന്ത്യൻ ജെസ്യൂട്ട് സമൂഹത്തിന്റെ അഭയാർത്ഥി സേവനങ്ങളും മറ്റ് വിദ്യാഭ്യാസ സാമൂഹിക പദ്ധതികളും അഫ്ഗാനിസ്ഥാനിൽ സജീവമാണ്.


Related Articles »