Purgatory to Heaven. - March 2025

യേശുവിന്‍റെ തിരുരക്തത്തോടുള്ള ഭക്തി ആത്മാക്കളുടെ രക്ഷയ്ക്കുള്ള ഒരു പരിഹാരമാര്‍ഗ്ഗം

സ്വന്തം ലേഖകന്‍ 16-03-2023 - Thursday

“ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും” (സങ്കീര്‍ത്തനങ്ങള്‍ 116:13).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-16

നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായുടെ തിരുരക്തം പിതാവായ ദൈവത്തിന് കാഴ്ച വെച്ചു കൊണ്ട് നാം ഓരോ കരുണയുടെ ജപമാലയിലും പ്രാര്‍ത്ഥിക്കുന്നു. ഇപ്രകാരം യേശുക്രിസ്തുവിന്‍റെ തിരുരക്തം കാഴ്ചവെച്ചു കൊണ്ട് വിശുദ്ധ മേരി മഗ്ദലന്‍ ദിവസേന അമ്പത് പ്രാവശ്യമെങ്കിലും പ്രാര്‍ത്ഥിക്കുമായിരുന്നു.

ഒരു ദിവസം ആത്മീയ നിര്‍വൃതിക്കിടയില്‍ തന്റെ പ്രവര്‍ത്തിമൂലം നിരവധി പാപികള്‍ക്ക് മാനസാന്തരമുണ്ടാവുന്നതായും, ശുദ്ധീകരണസ്ഥലത്ത് നിന്നും നിരവധി ആത്മാക്കള്‍ മോചിതരാവുന്നതായും അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞു.

വിചിന്തനം: മേരി മഗ്ദലനെ ചെയ്തത് പോലെ ഇങ്ങനെ പ്രാര്‍ത്ഥിക്കുക, "നിത്യ പിതാവേ, ഞങ്ങളുടെ പാപങ്ങള്‍ക്കും ലോകം മുഴുവന്‍റെയും പാപങ്ങള്‍ക്ക് പരിഹാരമായി, ഞങ്ങളുടെ നാഥനും രക്ഷകനും, അങ്ങയുടെ ഏറ്റവും വാല്‍സല്യമുള്ള പ്രിയപുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു."

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »