News

യുഎഇയിൽ പാപ്പയ്ക്ക് ഏഴ് പരിപാടികൾ; തത്സമയം 'ശാലോം വേൾഡി'ൽ

ബിജു നീണ്ടൂര്‍ 02-02-2019 - Saturday

അബുദാബി: ചരിത്ര പ്രാധാന്യമേറെയുള്ള ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശനപരിപാടികൾ തത്സമയം ശാലോം വേൾഡിൽ സംപ്രേക്ഷണം ചെയ്യും. മൂന്നുമുതൽ അഞ്ചു വരെ നീളുന്ന സന്ദർശനത്തിൽ പ്രധാനമായും ഏഴ് പരിപാടികളാണ് പാപ്പക്കുള്ളത്. സഭാ തലവൻ ആദ്യമായി അറേബ്യൻ പെയ്ൻസുലയിൽ എത്തുന്നു എന്നതാണ് ഈ പാപ്പ സന്ദർശനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. പാപ്പയുടെ ഈ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ് കത്തോലിക്ക സഭ കാത്തിരിക്കുന്നതും. മൂന്നിന് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യാത്ര ആരംഭിക്കുന്ന പാപ്പ വൈകിട്ട് 7.00ന് അബുദാബിയിലെ പ്രസിഡൻഷ്യൽ എയർപ്പോർട്ടിൽ വിമാനമിറങ്ങും. തുടർന്ന് യു.എ.ഇ യുടെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങും.

നാലിന് ഉച്ചയ്ക്ക് 12.00ന് അബുദാബിയിലെ പ്രസിഡൻഷ്യൽ മന്ദിരത്തിൽ ഔദ്യോഗിക സ്വീകരണച്ചടങ്ങ്, ഭരണകർത്താക്കളുമായുള്ള കൂടിക്കാഴ്ച, 12. 20ന് യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സ്വകാര്യ കൂടിക്കാഴ്ച, വൈകിട്ട് 5.00ന് ഷെയ്ക്ക് സായേദിന്റെ പേരിലുള്ള അബുദാബിയിലെ മോസ്‌കിൽ രാജ്യത്തെ ഇസ്ലാമിക കൗൺസിൽ നേതാക്കന്മാരുമായി കൂടിക്കാഴ്ച, 6.10ന് അബുദാബിയിലെ മതാന്തര സംവാദസംഗമത്തെ അഭിസംബോധന ചെയ്യൽ, അഞ്ചിന് രാവിലെ 9.15ന് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ അബുദാബിയിൽ സ്ഥിതിചെയ്യുന്ന ഭദ്രാസന ദൈവാലയ സന്ദർശനം, തുടർന്ന് 10.30ന് സായെദ് കായിക കേന്ദ്രത്തിലെ താൽക്കാലിക വേദിയിൽ പാപ്പയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയർപ്പണം എന്നിങ്ങനെയാണ് ഏഴ് പ്രധാനപ്പെട്ട പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്.

'ശാലോം വേൾഡി'ലൂടെ യു.എ.ഇ യിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ കാണാനുള്ള വിശദവിവരങ്ങൾ ചുവടെ കൊടുക്കുന്നു:

1. സ്മാർട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്‌സമയ സംപ്രേക്ഷണം കാണാനുള്ള വിവരങ്ങൾക്കായി സന്ദർശിക്കുക. shalomworldtv.org/connected-tv

2. ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ടാബ്‌ലെറ്റുകളിലൂടെ ലഭ്യമാകുന്നത് എങ്ങനെ എന്ന് അറിയാൻ സന്ദർശിക്കുക shalomworldtv.org/mobile-apps

3. തത്‌സമയം ദൃശ്യങ്ങൾക്കായി സന്ദർശിക്കുക shalomworldtv.org

4. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ: ഫേസ്ബുക്ക് - (facebook.com/shalomworld) ട്വിറ്റർ (twitter.com/shalomworldtv), ഇൻസ്റ്റഗ്രാം (www.instagram.com/explore/tags/shalomworldtv)


Related Articles »