India - 2025
വേനല്‍ചൂടില്‍ ആശ്വാസവുമായി പത്തനംതിട്ട രൂപത
സ്വന്തം ലേഖകന്‍ 10-04-2019 - Wednesday
പത്തനംതിട്ട: കഠിനമായ വേനല്‍ചൂടില്‍ പത്തനംതിട്ടയ്ക്ക് ആശ്വാസമായി മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയും സാപിന്‍സ് ഡയറിയും സംയുക്തമായി സാപിന്‍സ് സംഭാരം വിതരണം ചെയ്യുവാന്‍ ആരംഭിച്ചു. വേനല്‍ച്ചൂടിന്റെ കാഠിന്യം സഹിച്ചും ജോലിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് സംഭാരം സൗജന്യമായി വിതരണം ചെയ്യും.
സംഭാര വിതരണത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്കു നല്‍കി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. മുഖ്യവികാരി ജനറാള്‍ മോണ്‍. ജോണ്‍ തുണ്ടിയത്ത്, കത്തീഡ്രല്‍ വികാരി ഫാ.ഡോ. ആന്‍റോകണ്ണംകുളം, സാപിന്‍സ് ഡയറി മാനേജിംഗ് ഡയറക്ടര്‍ ജിജി തോമസ്, റോയി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. എംസിവൈഎം കത്തീഡ്രല്‍ യൂണിറ്റാണ് സംഭാര വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.