India - 2024

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ നവോത്ഥാന നായകന്‍: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 24-05-2019 - Friday

പാലാ: വലിയൊരു സാമൂഹ്യ പരിഷ്‌കര്‍ത്താവും മാനവമഹത്വവും സമത്വവും സംജാതമാകാന്‍ പരിശ്രമിച്ച നവോത്ഥാന നായകനുമാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ 84ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു പാലാ എസ്എച്ച് പ്രോവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തിയ ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം.

തുറന്ന്‍ വായിക്കേണ്ട വേദപുസ്തകമാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം സര്‍വസാധാരണമല്ലാതിരുന്ന കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കായി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ധീരത കാട്ടിയ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അദ്ദേഹമെന്നും മാര്‍ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. കടുകുമണി പോലെ ആരംഭിച്ച തിരുഹൃദയ സന്യാസിനീസമൂഹം ഇന്നു വളര്‍ന്നു പന്തലിച്ച് അനേകായിരങ്ങള്‍ക്കു താങ്ങും തണലും നല്‍കുന്നുവെന്ന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ഇടുക്കി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. അച്ചന്റെ മാതൃക പിന്തുടര്‍ന്നു ലോകത്തിലെങ്ങും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഹൃദയത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്താന്‍ തിരുഹൃദയസന്യാസിനി സമൂഹത്തിനു സാധിക്കട്ടെയെന്നും ബിഷപ്പ് ആശംസിച്ചു.


Related Articles »