India

ധന്യന്‍ കദളിക്കാട്ടില്‍ അച്ചന്‍ ദൈവസ്നേഹം അനുഭവിച്ചറിഞ്ഞ വ്യക്തി: മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്

സ്വന്തം ലേഖകന്‍ 24-05-2017 - Wednesday

പാ​​ലാ: ക​​രു​​ണ​​യു​​ടെ സ്നേ​​ഹം അനുഭവിച്ചറിഞ്ഞ ക​​ർ​​ത്താ​​വി​​ന്‍റെ സ്നേ​​ഹ​​ത്തി​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​ക​​ൾ എ​​ല്ലാം സ്വ​​ന്ത​​മാ​​ക്കി​​യ ഒ​​രു യ​​ഥാ​​ർ​​ഥ തി​​രു​​ഹൃ​​ദ​​യ​​ഭ​​ക്ത​​നാ​​യി​​രു​​ന്നു ധ​​ന്യ​​ൻ ക​​ദ​​ളി​​ക്കാ​​ട്ടി​​ൽ മ​​ത്താ​​യി​​യ​​ച്ച​​നെ​​ന്നു ത​​ല​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്. ധ​​ന്യ​​നായ കദളിക്കാട്ടില്‍ അച്ചന്റെ 82-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു പാ​​ലാ എ​​സ്എ​​ച്ച് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ക​​പ്പേ​​ള​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

തീ​​ക്ഷ്ണ​​ത​​യു​​ള്ള മി​​ഷ​​ന​​റി, വി​​ശു​​ദ്ധ​​നാ​​യ പു​​രോ​​ഹി​​ത​​ൻ, സാ​​മൂ​​ഹി​​ക പ​​രി​​ഷ്ക​​ർ​​ത്താ​​വ്, അ​​ഗ​​തി​​ക​​ളോ​​ടും പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രോ​​ടും പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന കാ​​ണി​​ച്ച വ്യ​​ക്തി​​ എന്നീ സവിശേഷതകള്‍ ധന്യാത്മാവിന് ഉണ്ടായിരിന്നുവെന്നും ആ​​ർ​​ച്ച് ബി​​ഷ​​പ് പ​​റ​​ഞ്ഞു. പാ​​ലാ ബിഷപ്പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ധ​​ന്യ​​ൻ മ​​ത്താ​​യി​​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ പ്രാ​​ർ​​ഥ​​നാ​​ശു​​ശ്രൂ​​ഷ ന​​ട​​ത്തി.

സ​​ഭ​​യു​​ടെ സ്വ​​ര​​വും പാ​​ലാ​​യു​​ടെ നി​​റ​​സാ​​ന്നി​​ധ്യ​​വും വ​​ലി​​യൊ​​രു ആ​​ധ്യാ​​ത്മി​​ക സ്രോ​​ത​​സു​​മാ​​യ തു​​റ​​ന്ന ഒ​​രു പു​​സ്ത​​ക​​മാ​​യി​​രു​​ന്നു ധ​​ന്യ​​ൻ മ​​ത്താ​​യി​​യ​​ച്ച​​നെ​​ന്ന് മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. ശ്രാ​​ദ്ധ​​സ​​ദ്യ​​യു​​ടെ വെ​​ഞ്ച​​രി​​പ്പും മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നി​​ർ​​വ​​ഹി​​ച്ചു.​ നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി നൂ​​റു​​ക​​ണ​​ക്കി​​നു ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ലും ശ്രാ​​ദ്ധ​​സ​​ദ്യ​​യി​​ലും പ​​ങ്കെ​​ടു​​ത്തു.


Related Articles »