News - 2024
സിറിയൻ ക്രൈസ്തവർക്കായി വീണ്ടും സഹായവുമായി എയിഡ് ടു ദി ചര്‍ച്ച് നീഡ്
സ്വന്തം ലേഖകന്‍ 18-07-2019 - Thursday
ഡമാസ്കസ്: സിറിയയില്‍ സംഘർഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ക്രൈസ്തവരുടെ പുനരധിവാസത്തിന് വീണ്ടും പദ്ധതികളുമായി കത്തോലിക്ക സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് നീഡ്. ആദ്യ പദ്ധതി ആലപ്പോ നഗരത്തിലാണ് ആരംഭിച്ചിരിക്കുന്നത്. ഏറ്റവും ദരിദ്രരായ ക്രൈസ്തവ കുടുംബങ്ങൾക്ക് സംഘടന ഭക്ഷണവും, അത് പാകം ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികൾ വാങ്ങിക്കാനായി സാമ്പത്തിക സഹായവും നൽകും. ഡമാസ്കസിൽ ഗ്രീക്ക്- മെൽകൈറ്റ് സഭയുടെ പാത്രിയാർക്കീസായ യൂസഫ് അഫ്സി മരുന്നുകൾക്കായും, വീടുകളിൽ മെഡിക്കൽ സഹായത്തിനായും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
സിറിയൻ യുദ്ധമാരംഭിച്ച 2011 മുതൽ 2018 വരെ 30 മില്യൻ യൂറോയിലധികം തുക പ്രാദേശിക സഭകൾക്ക് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം മാത്രം 8 മില്യൻ യൂറോയിലധികം നൽകി. സുരക്ഷ മെച്ചപ്പെട്ട സ്ഥലങ്ങളിൽ ദേവാലയങ്ങളുടെയും, വീടുകളുടെയും പുനർനിർമാണത്തിനായും സംഘടന സഹായങ്ങൾ നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് ഇട്ലിബ് പ്രവിശ്യയിൽ ജൂലൈ പന്ത്രണ്ടാം തീയതിക്ക് ശേഷം മാത്രം 30 പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം സിറിയയിൽ നടക്കുന്ന വ്യോമാക്രമണമടക്കമുളള സംഘർഷങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു പ്രസ്താവന ഇറക്കിയിരിന്നു.