India - 2024

ഫാ. ബിനോയിയുടെ മോചനത്തിനായി ഉമ്മന്‍ ചാണ്ടി മോദിക്ക് കത്തയച്ചു

സ്വന്തം ലേഖകന്‍ 14-09-2019 - Saturday

തിരുവനന്തപുരം: തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംങ്ങിദളിന്റെ വ്യാജ ആരോപണത്തെ തുടര്‍ന്നു ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന്റെ മോചനത്തിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. മൗലിക അവകാശങ്ങള്‍ നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സാമൂഹ്യസേവനം നടത്തുന്ന ഫാ. ബിനോയ് ജോണിനെ എട്ടു ദിവസം മുന്‍പാണ് മത പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചു ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്.


Related Articles »