News - 2024
കര്‍മലീത്ത മാതൃസഭയുടെ ജനറല്‍ കൗണ്‍സിലര്‍ പദവിയിലേക്ക് ആദ്യമായി മലയാളി വൈദികന്‍
സ്വന്തം ലേഖകന്‍ 19-09-2019 - Thursday
റോം: ആഗോള കര്‍മലീത്ത മാതൃസഭയുടെ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ ഓഷ്യാനിയ ഓസ്‌ട്രേലിയ മേഖലയുടെ ജനറല്‍ കൗണ്‍സിലറായി റവ. ഡോ. റോബര്‍ട്ട് തോമസ് പുതുശേരി തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് മലയാളി കര്‍മലീത്ത വൈദികന്‍ ഈ സന്യാസസമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലറാകുന്നത്. റോമില്‍ ചേര്‍ന്ന തെരെഞ്ഞെടുപ്പിലാണ് ഡോ. റോബര്‍ട്ട് തോമസിന് പുതിയ ഉത്തരവാദിത്വം കൈവന്നത്. ജനറല്‍ ചാപ്റ്ററില്‍ പ്രിയോര്‍ ജനറാളായി അയര്‍ലന്‍ഡുകാരനായ ഫാ. മൈക്കിള്‍ ഒനീലും ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നീ മേഖലകളിലേക്കുള്ള കൗണ്‍സിലര്‍മാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യയില്‍ സെന്റ് തോമസ് പ്രൊവിന്‍സിന്റെ മുന്‍ പ്രോവിന്‍ഷ്യലായ റവ. ഡോ. റോബര്‍ട്ട് തോമസ് പുതുശേരി ഇപ്പോള്‍ കോതമംഗലം കറുകടത്തുള്ള മൗണ്ട് കാര്‍മല്‍ കോളജിന്റെ മാനേജരും അക്കഡേമിക് ചെയറുമായി പ്രവര്‍ത്തിക്കുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള മൂക്കന്നൂര്‍ പരേതരായ പുതുശേരി ഔസേപ്പിന്റെയും എവുപ്രാസിയുടെയും മകനാണ് ഫാ. റോബര്‍ട്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കര്‍മലീത്ത മാതൃസഭ ആരംഭിച്ചത്.