Youth Zone - 2024
നിർബന്ധിത മതം മാറ്റം സംബന്ധിച്ച വാർത്തകൾ ഗൗരവത്തിലെടുക്കണം: കെ.സി.വൈ.എം. ലത്തീൻ സമിതി
സ്വന്തം ലേഖകൻ 24-09-2019 - Tuesday
കൊച്ചി: കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിച്ച് മതം മാറുവാൻ ഭീഷണിപ്പെടുത്തുന്നുവെന്ന വാർത്തയും, ഈ കേസിൽ നടപടി സ്വീകരിക്കാത്ത അധികാരികളുടെ ഒത്തുകളിയും സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്ന് കയറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുകയില്ല, എന്തിന്റെ പേരിലായാലും മതം മാറ്റം പോലുള്ള പ്രവർത്തി നാടിന് ഭൂഷണമല്ല ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ ഗവൺമെന്റ് സ്വികരിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു, ലൗ ജിഹാദ് എന്ന പേരിൽ നിർബന്ധിതമായി നടപ്പിലാക്കുന്ന ഇത്തരം മതം മാറ്റങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും സമിതി അഭിപ്രായപ്പെട്ടു.
അടിയന്തിരമായി ച്ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. അജിത് കാനപ്പിള്ളി അധ്യക്ഷനായിരുന്നു, ആന്റണി ആൻസിൽ, ജോജി ഡെന്നീസൻ, രേവതി എസ്, സ്റ്റെഫി ചാൾസ്, ജിജോ ജോൺ തുടങ്ങിയവർ സംസാരിച്ചു.