Youth Zone - 2024
ലവ് ജിഹാദ് വീണ്ടും: ഡല്‍ഹിയില്‍ മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്തി
സ്വന്തം ലേഖകന്‍ 24-09-2019 - Tuesday
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചു ലവ് ജിഹാദ് സംഘം കൂടുതല്‍ ശക്തമാകുന്നുവെന്ന ആരോപണം ശരിവെച്ച് പുതിയ റിപ്പോര്‍ട്ട്. ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോളജിലെ ഇരുപത്തൊന്നു വയസുള്ള അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഏറ്റവും പുതിയ ഇര. മുസ്ലിം യുവാവിന്റെ പ്രലോഭനത്തില്‍ കുട്ടിയെ അബുദാബി വഴി പശ്ചിമേഷ്യയിലെ ഏതോ രാജ്യത്തേക്ക് കടത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്. മുഹമ്മദ് സിദ്ദിഖി എന്നയാളാണ് പ്രണയം നടിച്ച് മസ്തികക്ഷാളനം നടത്തി പെണ്കുട്ടിയെ കടത്തിയതെന്നു ഡല്‍ഹി പോലീസ് വ്യക്തമാക്കി.
ഡല്‍ഹിയില്‍ താമസമാക്കിയ ക്രൈസ്തവ ദന്പതികളുടെ രണ്ടു മക്കളിലൊരാളായ പെണ്‍കുട്ടി പതിവുപോലെ കഴിഞ്ഞ ബുധനാഴ്ച കോളജിലേക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയതാണ്. രാത്രിയായിട്ടും കാണാതായതോടെ എയിംസില്‍ നഴ്‌സായ അമ്മയും സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന പിതാവും ഇവരുടെ മകനും പരിഭ്രാന്തരായി അന്വേഷണം ആരംഭിക്കുകയായിരിന്നു. ഇടവകക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം കിട്ടിയില്ല. വാട്‌സ്ആപ് ഗ്രൂപ്പുകളിലും കുട്ടിയുടെ ഫോട്ടോ സഹിതം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
ഉന്നത നേതാക്കളും സഭാ നേതൃത്വവും ശക്തമായ ഇടപെടല്‍ നടത്തിയതിനാല്‍ പോലീസ് ഉടന്‍തന്നെ അന്വേഷണം ആരംഭിക്കുകയായിരിന്നു. പെണ്‍കുട്ടി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പു വരെ നല്‍കി. എന്നാല്‍ പോലീസില്‍ പരാതി കിട്ടുന്നതിനു മണിക്കൂറിനു മുന്പ് ഈ പെണ്‍കുട്ടി അബുദാബിയിലേക്ക് വിമാനം കയറിയിരുന്നു. പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്നയാളെക്കുറിച്ചു വിവരം കിട്ടിയത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തിയതായാണ് പ്രാഥമിക വിവരം. തന്റെ പ്രിയമകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെയും മാതാവിന്റെയും ഉറച്ച വിശ്വാസം.
ലവ് ജിഹാദിന്റെ കൈകള്‍ സ്വന്തം വീട്ടിലെത്തിയെന്ന് അവര്‍ സംശയിച്ചിരുന്നില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയശേഷം പെണ്‍കുട്ടി മെട്രോ ട്രെയിനില്‍ കയറി എവിടെയൊക്കെയോ കറങ്ങി. ആരെയൊക്കെ കണ്ടിരുന്നുവെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്. രാജ്യം വിട്ടു പോകുന്നതിനു മുന്പ് അമ്മയോടു സംസാരിച്ച പെണ്‍കുട്ടി ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു. സിം കാര്‍ഡും മാറ്റി. മൊബൈല്‍ ഫോണ്‍ തിരിച്ചറിയാനുള്ള നന്പര്‍ പ്രിന്റ് ചെയ്തിട്ടുള്ള കവര്‍ പോലും നശിപ്പിക്കുകയോ, കൂടെ എടുത്തുകൊണ്ടുപോകുകയോ ചെയ്തിരുന്നു. ശക്തമായ നിര്‍ദ്ദേശവും ഇടപെടലുകളും പെണ്‍കുട്ടിക്ക് ലഭിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തിന് രണ്ടു ദിവസം മുന്‌പേ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തു. സ്വന്തം ഇമെയില്‍ അക്കൗണ്ടും റദ്ദാക്കി. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയും അവസാനിപ്പിച്ച് ഡിആക്ടിവേറ്റ് ചെയ്തു. ഇതൊന്നും വീട്ടുകാരോ, അടുത്ത കൂട്ടുകാരോ അറിഞ്ഞില്ല. പെണ്‍കുട്ടിയെ കാണാതായശേഷം നടത്തിയ അന്വേഷണത്തിലാണ് അവളുടെ ഒരു ബുക്കില്‍ ഇസ്ലാം മത പ്രാര്‍ത്ഥനകളും മറ്റും എഴുതിയിരിക്കുന്നത് കണ്ടെത്തിയത്. ഇതോടെയാണ് പോലീസിന് ലൗ ജിഹാദിനെക്കുറിച്ചും റിക്രൂട്ട്‌മെന്റിനെക്കുറിച്ചും സൂചന കിട്ടിയത്. ഇസ്ലാമിക തീവ്രവാദികള്‍ മലയാളികളായി െ്രെകസ്തവരെ ഉന്നം വച്ചിരിക്കുന്നതിന്റെ നിരവധി തെളിവുകളും ദേശീയ അന്വേഷണ ഏജന്‍സിക്കും കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും മുന്‌പേ തന്നെ കിട്ടിയിരുന്നു.
ഇസ്ലാമിക ഭീകരതയിലേക്ക് കെണിയില്‍ പെടുത്തി റിക്രൂട്ട് ചെയ്യുന്നതിന് കേരളത്തിലെ ക്രിസ്ത്യാനികളെ വല വീശുന്നതിന്റെ നടുക്കുന്ന ഉദാഹരണങ്ങളാണ് കോഴിക്കോട്ടെയും ഡല്‍ഹിയിലെയും സംഭവങ്ങളെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ മതസൗഹാര്‍ദത്തിനു വരെ ഭീഷണിയാകുന്ന ഗൗരവതരമായ ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച് തീവ്രവാദികളുടെ വളര്‍ച്ചയ്ക്കും തെറ്റായ നടപടികള്‍ക്കും തടയിടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.