Meditation. - April 2024

അപരന്‍റെ നന്മയ്ക്കായി പ്രയത്നിക്കുന്നവനായി മാറുക

സ്വന്തം ലേഖകന്‍ 18-04-2016 - Monday

"പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍" (എഫേസോസ് 4:2-3).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-19

ബുദ്ധിവൈഭവത്തിന്റെ പേരില്‍ ജീവിത വിജയത്തിന്റെ തോത് അളക്കുന്ന കാലഘട്ടമാണിത്. ഇക്കാല ഘട്ടത്തില്‍ ധാരാളം മനുഷ്യർ മനുഷ്യത്വത്തിനും,സ്നേഹത്തിനും വേണ്ടി ആഗ്രഹിക്കുന്നുണ്ട്. സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍, അവര്‍ ആഗ്രഹിക്കുന്ന സുരക്ഷയും സ്നേഹവും നല്കാന്‍ നാം ബാധ്യസ്ഥരാണ്. ക്രിസ്തുവിന്റെ അനുയായികളായ നാമോരുത്തരും സഹജീവികളോടുള്ള സമീപനം വിവേകപൂർണവും സഹാനുഭൂതി നിറഞ്ഞതുമാക്കി മാറ്റാന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്നേഹവും കരുണയും പ്രാർഥനയും ധ്യാനവുമെല്ലാം അപരന് വേണ്ടി മാറ്റുമ്പോള്‍ അവിടെ ദൈവീക ഇടപെടല്‍ ഉണ്ടാകുന്നു.

ഈ കാലഘട്ടത്തില്‍ പല വ്യക്തികളെയും കുടുംബങ്ങളെയും നശിപ്പിക്കുന്നത് അമിതമായ ഉത്കണ്ഠയാണ്. അപരന്റെ ഉത്കണ്ഠയുടെ നിമിഷങ്ങളില്‍ പ്രത്യാശയായി മാറാന്‍ നമ്മുക്ക് കഴിയണം. മറ്റുള്ളവരുടെ ഉന്നമനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നാം അദ്ധ്വാനിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ ദൈവം പരിഗണന നല്‍കുകയുള്ളൂ.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാൽസ്ബർഗ്ഗ്, 26.6 .88).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »