Faith And Reason - 2024

വീടുകള്‍ പ്രാര്‍ത്ഥനാലയങ്ങളാക്കി ചൈനീസ് ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 04-02-2020 - Tuesday

ബെയ്ജിംഗ്: ഗുരുതരമായ വിധത്തില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ വീടുകള്‍ പ്രാര്‍ത്ഥനാലയങ്ങളാക്കി കൊണ്ട് ചൈനീസ് ക്രൈസ്തവര്‍. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ വിശുദ്ധ കുർബാനയ്ക്ക് ആളുകൾ ഒന്നിച്ചുകൂടുന്നത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭവനങ്ങളില്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് രാജ്യത്തെ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ ഞായറാഴ്ച വീടുകളിൽ തന്നെ ദൈവവചന ധ്യാനവും മറ്റ് പ്രാർത്ഥനകളും നടത്തുവാൻ ജനങ്ങൾ ഒത്തുചേർന്നിരിന്നു. അതേസമയം ചൈനയിലെ മിക്ക രൂപതകളിലെ മെത്രാന്മാരും രോഗം പടരാതിരിക്കുവാൻ ഒത്തുചേരലും മറ്റ് ആഘോഷങ്ങളും റദ്ദാക്കുവാൻ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പകർച്ചവ്യാധിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രാർത്ഥിക്കണമെന്നും ബൈബിൾ വായിക്കാനും ജപമാല ചൊല്ലുവാനും പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തുവാനും ശ്രമിക്കണമെന്നു ബെയ്‌ജിംഗ് ബിഷപ്പ് ജോസഫ് ലീ ഷാൻ അഭ്യര്‍ത്ഥിച്ചു. അതേസമയം കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന സമ്മതിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കിടെ നാനൂറ്റിമുപ്പതോളം പേരാണ് ചൈനയില്‍ രോഗബാധയെ തുടര്‍ന്നു മരണപ്പെട്ടിരിക്കുന്നത്. രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ ദിവസം വത്തിക്കാന്‍ ആറ് ലക്ഷത്തോളം സുരക്ഷാ മാസ്ക്കുകള്‍ ചൈനക്ക് കൈമാറിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 23