Faith And Reason

ഇറാഖിലെ പീഡന ഭൂമിയില്‍ നിന്നും രണ്ടു നവവൈദികര്‍

സ്വന്തം ലേഖകന്‍ 20-01-2020 - Monday

ബാഗ്ദാദ്: ക്രൈസ്തവ പീഡനം ഏറ്റവും ശക്തമായി അരങ്ങേറിയ ഇറാഖില്‍ നിന്നു രണ്ടു നവവൈദികര്‍ കൂടി. ബാഗ്ദാദിലെ സെന്‍റ് ജോസഫ് കത്തീഡ്രലിൽവെച്ചാണ് ഫാ. ഷമൽ ഖിദർ സലിം, ഫാ.ഹന്ന ജിഹാദ് ഇസ്സ എന്നിവര്‍ പൗരോഹിത്യം സ്വീകരിച്ചത്. തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് കൽദായ പാത്രിയർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാക്കോ മുഖ്യ കാർമ്മികത്വം വഹിച്ചു. ഓരോ പുരോഹിതനും ക്രിസ്തുവിനെപ്പോലെ ആയിരിക്കേണ്ടവരാണെന്നും കരുണയും ദയയും തന്റെ അജഗണത്തിനായി നൽകുന്ന ഇടയന്മാർ ആയിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഐഎസ് ഭീകരുടെ ഭീഷണിയെ തുടർന്ന് മൊസൂളിൽ നിന്നു പലായനം ചെയ്യേണ്ടി വന്ന കുടുംബത്തിലെ അംഗമാണ് ഫാ. ഷമൽ ഖിദർ സലിം. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് സെമിനാരിയിൽ ചേര്‍ന്ന വ്യക്തിയാണ് നവവൈദികനായ ഫാ.ഹന്ന ജിഹാദ്. തിരുപ്പട്ട ശുശ്രൂഷകളില്‍ പങ്കുചേരാന്‍ നിരവധി വൈദികരും വിശ്വാസികളും സെന്‍റ് ജോസഫ് കത്തീഡ്രലിൽ എത്തിചേര്‍ന്നിരിന്നു. ഇസ്ളാമിക പോരാളികള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ പലായനം ചെയ്ത അനേകര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുവാനുള്ള ഊര്‍ജ്ജമായാണ് തിരുപ്പട്ട ശുശ്രൂഷകളെ ഏവരും വിലയിരുത്തുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 22