News - 2025

സഹായം ആവശ്യമുള്ളവരിലൂടെ ക്രിസ്തു നമ്മെ കാത്തിരിക്കുന്നു: ഇറ്റലിയിലെ കാരിത്താസിനോട് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 18-04-2016 - Monday

ഇറ്റലിയിലെ രൂപതകളുടെ കാരുണ്യപ്രവര്‍ത്തനങ്ങൾ നടത്തുന്ന സംഘടനയായ കാരിത്താസ് ഇറ്റാലിയായുടെ ഏതാണ്ട് 700-ഓളം പ്രവർത്തകരുമായി ഫ്രാൻസിസ് മാർപാപ്പ കൂടികാഴ്ച നടത്തി. “ഉത്തേജന ഔഷധവും, ആത്മാവുമായിരിക്കുക, തന്‍മൂലം എല്ലാ സമൂഹങ്ങളും കാരുണ്യത്തില്‍ വളരുകയും, ഏറ്റവും പാവപ്പെട്ടവരുമായി അടുക്കുവാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് കഴിവുള്ളവരുമായി തീരും” പാപ്പാ അവരോടു പറഞ്ഞു.

കാരിത്താസിന്റെ ഇറ്റാലിയായുടെ സ്ഥാപനത്തിന്റെ 45-മത്തെ വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 21ന് പോള്‍ VI മന്ദിരത്തില്‍ വെച്ചാണ് പാപ്പാ അവരുമായി കൂടികാഴ്ച നടത്തിയത്.

അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, പരിസ്ഥിതി, കുടുംബം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതിനു ശേഷം പാപ്പാ പറഞ്ഞു “സഹായം ആവശ്യമുള്ള പാവപ്പെട്ട സഹോദരന്‍മാരുടേയും, സഹോദരിമാരുടേയും മുഖങ്ങളിലൂടെയും,അവരുടെ ജീവിതങ്ങള്‍ വഴിയുമാണ്‌ കര്‍ത്താവ് നമ്മെ സമീപിക്കുന്നത്.”

“പാവപ്പെട്ടവരിലൂടെ ക്രിസ്തു നമ്മുടെ ഹൃദയത്തിന്റെ വാതില്‍ക്കലും, നമ്മുടെ സമൂഹങ്ങളിലുമുണ്ട്. പാവപ്പെട്ടവവരുടെ ജീവിതത്തിലേക്ക് നമ്മള്‍ കടന്നുചെല്ലുവാനായി വിവേകത്തോടേയും, നിര്‍ബന്ധ ബുദ്ധിയോടേയും ക്രിസ്തു നമ്മെ വിളിക്കുന്നു. തന്റെ വിളിക്കുള്ള നമ്മുടെ മറുപടിക്കായി കാത്തു നില്‍ക്കുകയാണ് അവിടുന്ന്” പാപ്പാ കൂട്ടിച്ചേര്‍ത്തു “കാരുണ്യം കാത്തിരിക്കുന്നു; തിരുസഭ സ്നേഹത്തിലും, വിശ്വസ്തതയിലും വളരുവാനായി ദൈവം തന്റെ സഭക്ക് നല്‍കുന്ന മഹത്തായ വാഗ്ദാനമാണ് ദരിദ്രര്‍. പാപ്പാ ഉപസംഹരിച്ചു.

More Archives >>

Page 1 of 33