Youth Zone - 2025
ഇഡബ്ള്യുഎസ്: സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടി
28-02-2020 - Friday
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സുറിയാനി ക്രൈസ്തവർ അടക്കമുള്ള വിഭാഗങ്ങൾക്ക് മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ ആനുകൂല്യം ലഭിക്കുന്നതിനായുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ സമയം അനുവദിക്കുമെന്നു പ്രവേശനപരീക്ഷാ കമ്മീഷണറേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സംവരണേതര വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് പ്രവേശനത്തിൽ മാറ്റിവയ്ക്കുന്ന സീറ്റുകളിലേക്ക് റവന്യു വകുപ്പ് നല്കുന്ന ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം പ്രവേശന പരീക്ഷാ വെബ്സൈറ്റിൽ ലഭ്യമായിട്ടില്ല. ഇതിനാൽ ആനുകൂല്യം ലഭിക്കേണ്ട വിദ്യാർഥികൾ ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷാ കമ്മീഷണറേറ്റിന്റെ പത്രക്കുറിപ്പ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക